Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാലവർഷം മേയ് 15ഓടെ എത്താൻ സാധ്യത
text_fieldsbookmark_border
Listen to this Article
തിരുവനന്തപുരം: മേയ് 15ഓടെ കാലവർഷമെത്താൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും തെക്കൻ അന്തമാൻ കടലിലുമാകും 15ഓടെ എത്തുക. കേരളത്തിലെത്താൽ പിന്നെയും സമയമെടുക്കും.
സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ തുടരും. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്.
വെള്ളിയാഴ്ച എറണാകുളം, ഇടുക്കി ജില്ലകളിലും ശനിയാഴ്ച ഇടുക്കിയിലും ഞായറാഴ്ച എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലും 16ന് ഇടുക്കി, മലപ്പുറം ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാം. കേരള തമിഴ്നാട് ലക്ഷദ്വീപ് ഭാഗത്ത് മീൻ പിടിത്തത്തിന് തടസ്സമില്ല. ബംഗാൾ ഉൾക്കടലിൽ വിലക്കുണ്ട്.
Next Story

