പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവും മാതാവും അറസ്റ്റിൽ
text_fieldsകൊണ്ടോട്ടി: പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവും മാതാവും അറസ്റ്റിൽ. പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ കോഴിക്കോട് ഒാമശ്ശേരി വേനപ്പാറ കല്ലറക്കാപറമ്പ് മൂലക്കടവത്ത് ഷിബിൻ (19), അമ്മ ആനന്ദം (45) എന്നിവരെയാണ് കൊണ്ടോട്ടി സി.െഎ. എം. മുഹമ്മദ് ഹനീഫ അറസ്റ്റ് ചെയ്തത്.
കൊണ്ടോട്ടി സ്വദേശിനിയായ പെൺകുട്ടിയെ ജൂൺ 13 മുതൽ കാണാനില്ലെന്നാണ് പരാതി നൽകിയത്. അന്വേഷണത്തിനിടെയാണ് ശനിയാഴ്ച രാവിലെ പരപ്പനങ്ങാടിയിൽ വാടകക്ക് താമസിക്കുന്ന സ്ഥലത്ത് നിന്ന് പ്രതികളെയും പെൺകുട്ടിയെയും പൊലീസ് കണ്ടെത്തിയത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഷിബിൻ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. ഒത്താശ ചെയ്തതിനാണ് ആനന്ദത്തെ അറസ്റ്റ് ചെയ്തത്. ഷിബിനെതിരെ പോക്സോ നിയമപ്രകാരവും കേസ് രജിസ്റ്റർ ചെയ്തു. ഇരുവർക്കെതിരെ മറ്റൊരു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിന് കോടഞ്ചേരി പൊലീസ് സ്റ്റേഷനിൽ സമാനരീതിയിൽ കേസുണ്ട്.
താമരശ്ശേരി ഡിവൈ.എസ്.പിയാണ് ഇൗ കേസന്വേഷിക്കുന്നത്. കൊണ്ടോട്ടി എസ്.െഎ കെ.എ. സാബു, എ.എസ്.െഎ പി.എ.ഒ. കൃഷ്ണനുണ്ണി, സീനിയർ സിവിൽ പൊലീസ് ഒാഫിസർമാരായ അഷ്റഫ് ചുക്കാൻ, ടി. മുഹമ്മദ് റഫീഖ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
