Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചരിത്രത്തെ ഫാഷിസ്റ്റുവത്കരിക്കാൻ നീക്കം - സ്പീക്കർ എ.എൻ. ഷംസീർ
text_fieldsbookmark_border
കോഴിക്കോട്: എൻ.സി.ഇ.ആർ.ടി പാഠപുസ്തകത്തിൽനിന്ന് മുഗളന്മാരുടെ ചരിത്രം വെട്ടിമാറ്റിയത് അപലപനീയമെന്ന് നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ. രാജ്യത്തിന്റെ ചരിത്രത്തെ ഫാഷിസ്റ്റുവത്കരിക്കാനുള്ള നീക്കങ്ങളാണ് കേന്ദ്രസർക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും അദ്ദേഹം കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യയുടെ മഹിതമായ ചരിത്രം വക്രീകരിക്കാനാണ് ശ്രമം. ഇതിനെതിരെ പ്രതിഷേധമുയരണം. മുഖ്യമന്ത്രിയുടെ അത്താഴവിരുന്ന് സംബന്ധിച്ച് മാധ്യമങ്ങളിലൂടെ അറിഞ്ഞ വിവരമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
Next Story

