വനിത കമീഷൻ അധ്യക്ഷ അപമാനിച്ച വൃദ്ധക്ക് നിയമസഹായവുമായി എം.എസ്.എഫ്
text_fieldsതിരുവനന്തപുരം: വനിത കമീഷൻ അധ്യക്ഷ എം.സി ജോസഫൈൻ അധിക്ഷേപിച്ച വൃദ്ധക്ക് നിയമസഹായവുമായി എം.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പി.കെ നവാസാണ് നിയമസഹായം നൽകുമെന്ന് അറിയിച്ചത്.
എം.എസ്.എഫ് സംസ്ഥാന കമിറ്റിയുടെ നിർദേശപ്രകാരം ജില്ലാ പ്രസിഡന്റ് ഫിറോസ് ഖാന്റെ നേതൃത്വത്തിലുള്ള സംഘം ലക്ഷ്മികുട്ടിയമ്മെയ വീട്ടിലെത്തി സന്ദർശിച്ചുവെന്നും പി.കെ നവാസ് പറഞ്ഞു.
89 കാരിയായ കിടപ്പുരോഗിയോട് നേരിട്ട് ഹാജരാകാൻ നിർബന്ധിക്കുന്ന വനിത കമീഷൻ അധ്യക്ഷ എം.സി. ജോസഫൈന്റെ ശബ്ദരേ പുറത്ത് വന്നിരുന്നു. പരാതി കേൾക്കാൻ മറ്റ് മാർഗമുണ്ടോ എന്ന് ചോദിച്ച ബന്ധുവിന് അധ്യക്ഷ ശകാരിക്കുന്നതും ശബ്ദരേഖയിലുണ്ടായിരുന്നു. 89 വയസ്സുള്ള വയോധികയുടെ പരാതി എന്തിനാണ് വനിത കമീഷന് നൽകുന്നതെന്നും പരാതിക്കാരി ആരായാലും വിളിക്കുന്നിടത്ത് ഹിയറിങ്ങിന് എത്തണമെന്നും അധ്യക്ഷ പറഞ്ഞിരുന്നു.

