Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യഥാർഥ കൊടി തങ്ങളുടേത്​ -ജിഫ്​രി തങ്ങൾ

text_fields
bookmark_border
Muhammad Jifri Muthukkoya Thangal
cancel

കോഴിക്കോട്: സമസ്ത കേരള ജംഇയ്യതുൽ ഉലമ നൂറാം വാർഷികം ആഘോഷിക്കാൻ അർഹതയുള്ളത് യഥാർഥ സമസ്തക്ക് മാത്രമാണെന്നും ഇടക്കാലത്ത് സമസ്തയിൽനിന്ന് പിരിഞ്ഞുപോയവർ നൂറാം വാർഷികം പ്രഖ്യാപിക്കുന്നത് പരിഹാസ്യമാ​ണെന്നും സമസ്ത പ്രസിഡന്‍റ്​ ജിഫ്​രി മുത്തുക്കോയ തങ്ങൾ.

സമസ്ത കേരള മദ്റസ മാനേജ്മെന്റ് അസോസിയേഷൻ കോഴിക്കോട് ജില്ല സമ്മേളനം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമസ്തയുടെ യഥാർഥ കൊടി തങ്ങളുടേതാണ്​. മറ്റൊരു കൊടി ഉപയോഗിക്കുന്നവർക്ക്​ സമസ്തയുമായി ബന്ധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജില്ല ട്രഷറർ ഹൈദറോസ് തങ്ങൾ അധ്യക്ഷത വഹിച്ചു. കെ.കെ. ഇബ്രാഹിം മുസ്‌ലിയാർ പ്രാർഥന നിർവഹിച്ചു. സമസ്ത സെക്രട്ടറി ഉമ്മർ ഫൈസി മുക്കം, പുത്തനഴി മൊയ്തീൻ ഫൈസി, കെ.എസ്. തങ്ങൾ വെട്ടിച്ചിറ, ആർ.വി. കുട്ടിഹസ്സൻ ദാരിമി, പി. ഹസൈനാർ ഫൈസി, അബ്ദുറഹ്മാൻ ഹാജി കാപ്പാട്, പി.കെ. മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. കൺവീനർ സി.എ. ഷുക്കൂർ മാസ്റ്റർ സ്വാഗതവും സൈനുൽ ആബിദീൻ തങ്ങൾ നന്ദിയും പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Muhammad Jifri Muthukkoya Thangal on flag
Next Story