Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സുധാകരൻ സംഘടന തെരഞ്ഞെടുപ്പ് നടത്തുന്നത് വിശ്വാസ്യത തകർക്കുമെന്ന് മുല്ലപ്പള്ളി
text_fieldsbookmark_border
കോഴിക്കോട്: കോൺഗ്രസിൽ സംഘടന തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ പുനഃസംഘടനാ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോവുന്നത് അധാർമികമാണെന്ന് മുൻ കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കോഴിക്കോട്ട് മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘടനാ തെരഞ്ഞെടുപ്പിൽ പ്രസിഡൻറ് സ്ഥാനത്തേക്ക് സുധാകരൻ മത്സരിക്കുെമന്നു പറയുന്ന കാര്യം മാധ്യമ പ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ പ്രസിഡൻറാകാൻ മത്സരിക്കുന്ന ആൾതന്നെ സംഘടനാ തെരഞ്ഞെടുപ്പ് നടത്തുന്നത് വിശ്വാസ്യത തകർക്കും എന്നായിരുന്നു മുല്ലപ്പള്ളിയുെട പ്രതികരണം. താൻ വൈരാഗ്യ ബുദ്ധിയോടെ ആരോടും ഇന്നുവരെ പെരുമാറിയിട്ടില്ല. സുധാകരെൻറ വിമർശനങ്ങൾക്കെല്ലാം മൗനമാണ് മറുപടി. തെൻറ മൗനം വാചാലമാണെന്ന് പൊതുസമൂഹത്തിനറിയാമെന്നും മുല്ലപ്പള്ളി പറഞ്ഞു.
Next Story

