Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോടിയേരി മുഖം നഷ്ടമായ നേതാവ് -മുല്ലപ്പള്ളി
text_fieldsbookmark_border
തിരുവനന്തപുരം: മുഖം നഷ്ടപ്പെട്ട നേതാവിെൻറ വിലാപമായി സി.പി.എം പാര്‍ട്ടി സെക്രട്ടറിയുടെ പ്രസ്താവനകളെ കണ്ടാല്‍ മതിയെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന്. വര്‍ഗീയതയെ കൂട്ടുപിടിച്ച് മുഖം രക്ഷിക്കാനാണ് സി.പി.എം ശ്രമം. മതേതരത്വം സംസാരിക്കാന്‍ സി.പി.എമ്മിന് യോഗ്യതയില്ല. തരാതരം വര്‍ഗീയതയെ പുണരുന്ന പാര്‍ട്ടിയാണതെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പുത്രസ്നേഹത്താല്‍ പാര്‍ട്ടി സെക്രട്ടറി ബധിരനും അന്ധനും മൂകനുമായി. കേന്ദ്ര ഏജന്‍സികളുടെ വരവ് പലരുടേയും നെഞ്ചിടിപ്പ് കൂട്ടുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് കോടിയേരിയെ ഉദ്ദേശിച്ചാണോ - മുല്ലപ്പള്ളി ചോദിച്ചു.
Next Story

