കുരിശ് പൊളിച്ചതിൽ ഗൂഢാലോചനയില്ലെന്ന് റവന്യു മന്ത്രി
text_fieldsതിരുവനന്തപുരം: മൂന്നാറിലെ കയ്യേറ്റഭൂമിയിലെ കുരിശ് പൊളിച്ചതിൽ ഗൂഢാലോചനയില്ലെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്. കുരിശ് നീക്കിയതില്‍ ഗൂഢാലോചനയുണ്ടെങ്കില്‍ തെളിയിക്കട്ടെ. ഗൂഢാലോചന അത് തെളിയിക്കാനുള്ള വകുപ്പ് തനിക്കല്ലെന്നും മന്ത്രി പറഞ്ഞു.
കുരിശ് പൊളിച്ചതിൽ ഗൂഢാലോചനയുണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടിയ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
മൂന്നാറിൽ എവിടെ കുരിശുണ്ടെന്ന് താന്‍ അന്വേഷിട്ടില്ല. കൈയേറ്റമൊഴിപ്പിക്കാനാണ് നടപടിയെടുത്തത്. അത് സര്‍ക്കാരിെൻറ പ്രഖ്യാപിത നയമാണെന്നും റവന്യു മന്ത്രി പറഞ്ഞു.കൈയേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് ആരുമായും അഭിപ്രായ വ്യത്യാസമില്ലെന്നും നടപടികള്‍ തുരുമെന്നും മന്ത്രി വ്യക്തമാക്കി.
കുരിശ് തകര്‍ത്ത സംഭവം സര്‍ക്കാരിനെയും തകര്‍ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നായിരുന്നു നേരത്തെ മുഖ്യമന്ത്രി പിണറായി വിജയെൻറ പ്രസ്താവന.
