Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വധശ്രമം: മൂന്നുപേർ അറസ്റ്റിൽ

text_fields
bookmark_border
വധശ്രമം: മൂന്നുപേർ അറസ്റ്റിൽ
cancel
camera_alt

ജോ​യ്, അ​ഭി​ജി​ത്,  ദീ​പു ജോ​യ്

കടുത്തുരുത്തി: യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ പിടിയിൽ. കല്ലറ വടക്കൻ മുകളേൽ വീട്ടിൽ ജോയ് (ചക്കച്ചാംജോയി -40), അതിരമ്പുഴ കദളിമറ്റംതലക്കൽ വീട്ടിൽ അഭിജിത് (ഒബാമ-23), കാണക്കാരി തുരുത്തിക്കാട്ടിൽ വീട്ടിൽ ദീപു ജോയ് (22) എന്നിവരെയാണ് കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ കഴിഞ്ഞദിവസമാണ് കല്ലറ പുത്തൻപള്ളിക്ക് സമീപം അരവിന്ദ് എന്ന യുവാവിനെ ചീത്ത വിളിക്കുകയും തുടർന്ന് കൈയിൽ കരുതിയിരുന്ന വടിവാളും മറ്റും ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്താനും ശ്രമിച്ചത്.

പ്രതിയായ ജോയിയും അരവിന്ദും തമ്മിൽ രണ്ടുദിവസംമുമ്പ് കളമ്പുകാട് ഷാപ്പിൽവെച്ചുണ്ടായ വാക്കുതർക്കത്തെ തുടര്‍ന്നാണ് സംഘംചേർന്ന് അരവിന്ദനെ ആക്രമിച്ചത്. സംഭവശേഷം ഒളിവിലായിരുന്നു പ്രതികൾ. പ്രതികളിൽ ഒരാളായ അഭിജിത്തിന് ഏറ്റുമാനൂർ, കടുത്തുരുത്തി, മേലുകാവ്, സ്റ്റേഷനുകളിൽ അടിപിടി, കഞ്ചാവ് തുടങ്ങിയ കേസുകളും ദീപു ജോയിക്ക് ഏറ്റുമാനൂർ, മേലുകാവ് സ്റ്റേഷനുകളായി കഞ്ചാവ്, അടിപിടിക്കേസുകളും നിലവിലുണ്ട്.

കടുത്തുരുത്തി എസ്.എച്ച്.ഒ സജീവ് ചെറിയാൻ, എസ്.ഐ വിപിൻ ചന്ദ്രൻ,സജിമോന്‍ എസ്.കെ, എ.എസ്.ഐ റെജിമോൻ, സി.പി.ഒമാരായ പ്രവീൺ, ബിനോയ്‌, ജിനുമോൻ എന്നിവർ അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - murder Attempte: Three arrested
Next Story