Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വയോധികയുടെ കൊലപാതകം: 17കാരൻ അറസ്​റ്റിൽ; പിതാവ് കസ്​റ്റഡിയിൽ

text_fields
bookmark_border
arrested
cancel

കൊയിലാണ്ടി: വയോധികയെ കൊലപ്പെടുത്തിയ കേസിൽ പതിനേഴുകാരനെ പൊലീസ് അറസ്​റ്റ്​ ചെയ്തു. മൃതദേഹം നീക്കം ചെയ്യാൻ സഹായിച്ച പിതാവിനെ പൊലീസ് കസ്​റ്റഡിയിലെടുത്തു. നവംബർ ഏഴിനാണ്​ കൊലപാതകം നടന്നത്​. തുടർന്ന്​ മൃതദേഹം ഉൗ​േട്ടരി ചങ്ങനാരി താഴവയലിൽ വെള്ള​െക്കട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. എട്ടാം തീയതിയാണ്​ മൃതദേഹം നാട്ടുകാർ വെള്ളക്കെട്ടിൽ കണ്ടെത്തുന്നത്​. മരണത്തിൽ സംശയം തോന്നിയ കൊയിലാണ്ടി പൊലീസ് കേസെടുത്ത് സി.ഐ കെ. ഉണ്ണികൃഷ്ണ​​െൻറ നേതൃത്വത്തിൽ  പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ച്​ അന്വേഷണം നടത്തിയാണ്​ പ്രതിയെ അറസ്​റ്റ്​ ചെയ്​തത്​.

മാനസികാസ്വാസ്​ഥ്യം പ്രകടിപ്പിച്ചിരുന്ന വയോധികയെ ലൈംഗികമായി ഉപദ്രവിക്കുന്നതിനിടെയാണ്​ കൊലപാതകം നടന്നതെന്ന്​ പ്രതി പൊലീസിന്​ മൊഴി നൽകിയിട്ടുണ്ട്​. എസ്.പി. പുഷ്കര​​െൻറ മേൽനോട്ടത്തിലുള്ള അന്വേഷണസംഘത്തിൽ ഡിവൈ.എസ്.പി ടി.പി. പ്രേമരാജൻ, സി.ഐ കെ. ഉണ്ണികൃഷ്ണൻ, പ്രിൻസിപ്പൽ എസ്.ഐ സി.കെ. രാജേഷ്, എസ്.ഐമാരായ കെ.കെ. വേണു, വി.എം. മോഹൻദാസ്, എ.എസ്.ഐമാരായ ടി.സി. ബാബു, വി.വി. സന്തോഷ്, കെ. മുനീർ, എസ്.സി.പി ഒ. പ്രദീപ്, കെ. ഗിരീഷ്, എം.പി. ശ്യാം എന്നിവരാണുണ്ടായിരുന്നത്​​.
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - murder in rape attempt koyilandy -Kerala news
Next Story