Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുസ് ലിം ലീഗ് അഞ്ചോ ആറോ സീറ്റ് ചോദിക്കുന്നതിൽ തെറ്റില്ല -കെ. മുരളീധരൻ

text_fields
bookmark_border
K Muraleedharan
cancel

കോഴിക്കോട്: മുസ് ലിം ലീഗ് അഞ്ചോ ആറോ ലോക്സഭ സീറ്റുകൾ ചോദിക്കുന്നതിൽ തെറ്റില്ലെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എം.പി. കോൺഗ്രസിന്‍റെ സമരാഗ്നി യാത്ര അവസാനിക്കും മുമ്പ് മൂന്നാം സീറ്റിൽ തീരുമാനമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

സി.പി.എക്ക് നാല് സീറ്റ് കൊടുക്കുന്ന സ്ഥിതിക്ക് ലീഗിന് അഞ്ചോ ആറോ സീറ്റുകൾ ചോദിക്കുന്നതിൽ തെറ്റില്ല. കിട്ടിയ തിരുവനന്തപുരം സീറ്റിൽ ആളെ അന്വേഷിച്ച് നടക്കുകയാണ് സി.പി.ഐ എന്നും മുരളീധരൻ പറഞ്ഞു.

ലോക്സഭ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റിന്‍റെ കാര്യത്തിൽ യു.ഡി.എഫിൽ ചർച്ച പുരോഗമിക്കുകയാണ്. മൂന്നാം സീറ്റ് സംബന്ധിച്ച് യു.ഡി.എഫിൽ പ​ല​വ​ട്ടം അ​നൗ​പ​ചാ​രി​ക ച​ർ​ച്ച​ക​ൾ ന​ട​ന്നെ​ങ്കി​ലും ലീ​ഗി​ന്‍റെ ആ​വ​ശ്യ​ത്തോ​ട്​ അ​നു​കൂ​ല​മാ​യോ പ്ര​തി​കൂ​ല​മാ​യോ കോ​ൺ​ഗ്ര​സ്​ ഇതുവരെ പ്ര​തി​ക​രി​ച്ചിട്ടില്ല.

മുസ്‌ലിം ലീഗിന് മൂന്നാം സീറ്റ് ഉണ്ടാവില്ലെന്നും പകരം രാജ്യസഭ സീറ്റ് നൽകാനാണ് യു.ഡി.എഫിൽ ആലോചനയെന്നും റിപ്പോർട്ട് ഉണ്ടായിരുന്നു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Muslim League is not wrong in asking for five or six seats - K. Muraleedharan
Next Story