എന്‍. റാമിന് കേരള മീഡിയ അക്കാദമി ദേശീയ പുരസ്കാരം
text_fieldsകൊച്ചി: കേരള മീഡിയ അക്കാദമിയുടെ ദേശീയ മാധ്യമ പുരസ്കാരത്തിന് ദ ഹിന്ദു ഗ്രൂപ് ഓഫ് പ ബ്ലിക്കേഷന്സ് ചെയര്മാന് എന്‍. റാം അര്‍ഹനായി. ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങുന്നതാണ് പുരസ്കാരം. അക്കാദമിയുടെ 40ാം വാര്‍ഷികാഘോഷത്തിെൻറ ഭാഗമായാണ് പുരസ്കാരം ഏര്‍പ്പെടുത്തിയതെന്ന് ചെയര്മാന് ആര്.എസ് ബാബു വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
40 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തനം വിലയിരുത്തിയാണ് എന്‍. റാമിനെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. മുന്‍ വിദ്യാഭ്യാസ മന്ത്രി എം.എ. ബേബി, മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് തോമസ് ജേക്കബ്, പൊതു വിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്, ഡോ. സെബാസ്റ്റ്യന്‍ പോള്‍, എഷ്യാനെറ്റ് എഡിറ്റര്‍ എം.ജി രാധാകൃഷ്ണന് എന്നിവരടങ്ങുന്ന സമിതിയാണ് ജേതാവിനെ നിര്‍ണയിച്ചത്.
മാര്‍ച്ചില്‍ കൊച്ചിയില്‍ നടക്കുന്ന മാധ്യമ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പുരസ്കാരം ൈകമാറും. അക്കാദമി സെക്രട്ടറി ചന്ദ്രഹാസന്‍ വടുതല, അസി. സെക്രട്ടറി സുരേഷ്കുമാര്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
