Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നാദാപുരത്ത് സംഘർഷം; പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു
text_fieldsbookmark_border
നാദാപുരം: ചിയ്യൂരിൽ യു.ഡി.എഫ് പ്രവർത്തകരും പൊലീസും തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു. കൂട്ടംകൂടി നിന്നവരെ പിരിച്ചുവിടാനുള്ള ശ്രമമാണ് സംഘർഷത്തിലേക്ക് നയിച്ചത്.
ബൂത്തിനടുത്ത് കൂട്ടം കൂടി നിന്ന പ്രവർത്തകരെ പിരിഞ്ഞു പോകാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇതിന് തയാറാവാത്തതോടെ ലാത്തി വീശി വിരട്ടിയോടിക്കാൻ ശ്രമിച്ചു. ഇത് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.
പൊലീസിനു നേരെ പ്രവർത്തകർ കല്ലെറിഞ്ഞു. കല്ലേറിൽ മൂന്ന് പൊലീസ് വാഹനങ്ങളുടെ ചില്ലുകൾ തകർന്നു. തുടർന്നാണ് പൊലീസ് ഗ്രനേഡ് പ്രയോഗിച്ചത്.
Next Story

