മോദിയും ഷായുമെത്തും; ശബരിമലയിൽ സമരം ശക്തമാക്കാൻ ബി.ജെ.പി
text_fieldsതിരുവനന്തപുരം: ശബരിമല വിഷയത്തിൽ പിണറായി സർക്കാറിനെതിരെ സമരം ശക്തമാക്കാനൊരുങ്ങി ബി.ജെ.പി. കൂടുതൽ ദേശീയ നേതാ ക്കളെ രംഗത്തിറിക്കി സമരം ശക്തമാക്കാനാണ് ബി.ജെ.പി ശ്രമം. ഇതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി, ദേശീയ അധ്യക്ഷൻ അമിത് ഷാ എന്നിവരെ ബി.ജെ.പി കേരളത്തിലെത്തിക്കും.
ഇൗ മാസം 15നാണ് മോദി കേരളത്തിലെത്തുക. 18ന് ശബരിമല വിഷയത്തിൽ സെക്രട്ടറിയേറ്റ് വളയൽ സമരം നടത്താനും ബി.ജെ.പിക്ക് പദ്ധതിയുണ്ട്. ഇൗ സമരത്തിൽ പരമാവധി നേതാക്കളെ പെങ്കടുപ്പിക്കാനാണ് പാർട്ടിയുടെ നീക്കം. ശബരിമല വിഷയത്തിൽ സമരം ശക്തമാക്കണമെന്ന് ബി.ജെ.പി കേന്ദ്രനേതൃത്വം സംസ്ഥാന കമ്മിറ്റിക്ക് നിർദേശം നൽകിയിരുന്നു.
ലോക്സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ശബരിമലയിൽ സമരം പരമാവധി ശക്തമാക്കി നേട്ടമുണ്ടാക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. ഇതിെൻറ ഭാഗമായാണ് കൂടുതൽ സമരവുമായി പാർട്ടി രംഗത്തെത്തുന്നത്.
