Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നൂറാം ജൻമദിനത്തിൽ വി.എസിന് ആശംസയുമായി മോദി

text_fields
bookmark_border
Narendra Modi greets birthday wishes to VS Achuthanandan
cancel

തിരുവനന്തപുരം: നൂറാം ജൻമദിനത്തിൽ മുൻ മുഖ്യമന്ത്രിയും സി.പി.എം നേതാവുമായ വി.എസ്. അച്യുതാനന്ദന് ആശംസ നേർന്ന് പ്രധാനമന്ത്രി ​നരേന്ദ്രമോദി. നൂറാം ജൻമദിനമാഘോഷിക്കുന്ന കേരളത്തിന്റെ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് ഈ വിശേഷാവസരത്തിൽ ആശംസ നേരുന്നു എന്നായിരുന്നു മോദി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചത്.

കേരളത്തിലെ ജനങ്ങൾക്കായി അദ്ദേഹം ദശകത്തോളം പ്രവർത്തിച്ചു. മുമ്പ് അദ്ദേഹവുമായി സംഭാഷണം നടത്തിയത് ഈയവസരത്തിൽ ഓർക്കുന്നു. അന്ന് ഞങ്ങൾ രണ്ടുപേരും ഞങ്ങളുടെ ജൻമനാട്ടിലെ മുഖ്യമന്ത്രിമാരായിരുന്നു. അദ്ദേഹത്തിന് കൂടുതൽ കാലം ആരോഗ്യത്തോടെ ജീവിക്കാൻ കഴിയട്ടെയെന്ന് ആശംസിക്കുന്നു.​''-എന്നും മോദി കുറിപ്പിൽ കൂട്ടിച്ചേർത്തു. വി.എസിനോടൊപ്പമുള്ള ഫോട്ടോയും മോദി പങ്കുവെച്ചു. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെയും ഇവരോടൊപ്പം കാണാം.

മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ വി.എസിന് പിറന്നാളാശംസ നേർന്നിരുന്നു. വി.എസിനെ കാണാൻ പിണറായി നേരിട്ട് എത്തുകയും ചെയ്തു.


Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Narendra Modi greets birthday wishes to VS Achuthanandan
Next Story