Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അനാഥാവസ്ഥയിൽ നവകേരള ബസ്
text_fieldsbookmark_border
തിരുവനന്തപുരം: വിവാദങ്ങളിലൂടെ ശ്രദ്ധാകേന്ദ്രമായ ‘നവകേരള ബസ്’ അനാഥാവസ്ഥയിൽ. ബസ് കെ.എസ്.ആർ.ടി.സി സെൻട്രൽ വർക്സിൽ ഒരു മാസമായി സൂക്ഷിച്ചിരിക്കുകയാണ്.
1.15 കോടി രൂപ ചെലവിട്ടാണ് നവകേരള യാത്രക്കായി ബസ് വാങ്ങിയത്. യാത്ര കഴിഞ്ഞതോടെ ബംഗളൂരുവിലെ ബസ് ബോഡി നിർമാണ കമ്പനിയിലെത്തിച്ച് മാറ്റങ്ങൾ വരുത്തി തിരിച്ചെത്തിച്ചു.
തുടർന്ന്, ബസ് കെ.എസ്.ആർ.ടി.സിയുടെ ബജറ്റ് ടൂറിസം പദ്ധതികൾക്കായി ഉപയോഗിക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. ഇതിന്റെ ഭാഗമായി സ്റ്റേജ് ക്യാരേജ് ലൈസൻസിനായി ഗതാഗതവകുപ്പിന് അപേക്ഷ നൽകിയെങ്കിലും അനുവദിച്ചിട്ടില്ല.
സീറ്റുകൾ മാറ്റി പുഷ്ബാക്ക് സീറ്റാക്കി മാറ്റിയിട്ടുണ്ട്. ടോയ്ലറ്റ് സൗകര്യം നിലനിർത്തിയതിനൊപ്പം ലഗേജ് വെക്കാൻ സ്ഥലസൗകര്യവുമേർപ്പെടുത്തി. ബസിന്റെ നിറവും പുറത്തെ ഗ്രാഫിക്സും മാറ്റിയിട്ടില്ല.
Next Story

