Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാലാ ബിഷപ്പിന്​ പിന്തുണയുമായി എൻ.സി.പി; ' ബിഷപ്പിന്‍റെ പ്രസ്​താവനയെ പോലും തെറ്റായി വ്യാഖാനിക്കുന്നു'

text_fields
bookmark_border
പാലാ ബിഷപ്പിന്​ പിന്തുണയുമായി എൻ.സി.പി;  ബിഷപ്പിന്‍റെ പ്രസ്​താവനയെ പോലും തെറ്റായി വ്യാഖാനിക്കുന്നു
cancel

കൊച്ചി: പാലാ ബിഷപ്പിന്‍റെ വിദ്വേഷ പ്രസംഗത്തിന്​ പിന്തുണയുമായി ഇടതുമുന്നണി ഘടക കക്ഷിയായ എൻ.സി.പി. രണ്ടുദിവസമായി എറണാകുളത്ത്​ നടക്കുന്ന പാർട്ടിയുടെ സംസ്​ഥാന പഠനശിബിരത്തിൽ അവതരിപ്പിച്ച പ്രമേയത്തിലാണ്​ പിന്തുണ അറിയിച്ചിരിക്കുന്നത്​.

പാലാ ബിഷപ്പിന്‍റെ പ്രസ്​താവനയെ പോലും തെറ്റായി വ്യാഖാനിച്ചുകൊണ്ട്​ ഇവിടെ വർഗീയ മുതലെടുപ്പ്​ നടത്താനാണ്​ കോൺഗ്രസും ബി.ജെ.പിയും ശ്രമിക്കുന്നതെന്ന്​ പാർട്ടി സംസ്​ഥാന പ്രസിഡന്‍റ്​ പി.സി. ചാക്കോ പറഞ്ഞു.

ഇരുകക്ഷികളും വിഷയത്തിൽ മുതലെടുപ്പിന് ശ്രമിക്കുകയാണ്​. നാർക്കോട്ടിക് ജിഹാദ് ഒരു പുതിയ അറിവാണെന്നും മതഭീകരതക്ക് കരുത്ത് പകരുന്ന ഒരു നീക്കവും അനുവദിക്കാൻ പാടില്ലാത്തതാണെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രസ്‌താവനയിലെ ആത്മാർത്ഥതയെ ഉൾക്കൊള്ളാതെ വിരുദ്ധ പ്രസ്താവനകൾക്ക് വഴി തേടുകയാണ് കോൺഗ്രസും ബി.ജെ.പിയുമെന്നും എൻ.സി.പി സംസ്ഥാന കമ്മിറ്റിയുടെ പ്രമേയത്തിൽ ആരോപിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - NCP supports Pala Bishop
Next Story