നെറ്റ്വർക്ക് തകരാർ; ട്രഷറി ഇടപാടുകൾ വീണ്ടും തടസ്സപ്പെട്ടു
text_fieldsതിരുവനന്തപുരം: നെറ്റ്വർക്ക് തകരാറിനെ തുടർന്ന് ട്രഷറികളുടെ പ്രവർത്തനം തടസ്സപ്പെട്ടു. പെൻഷൻ വാങ്ങാനെത്തിയവർ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടിവന്നു. ശമ്പള-പെൻഷൻ വിതരണത്തിനായാണ് അവധിയായിട്ടും വെള്ളിയാഴ്ച ട്രഷറികൾ പ്രവർത്തിച്ചത്.
പത്തരയോടെ നെറ്റ്വർക്ക് തകരാറിലായി. രണ്ടര മണിക്കൂറോളം തകരാർ തുടർന്നു. ഉച്ചക്ക് ഒന്നുകഴിഞ്ഞ് ചെറിയ തോതിലെങ്കിലും ശരിയായി.
മറ്റ് ഇടപാടുകൾ നിർത്തിെവച്ച് ശമ്പളവും പെൻഷനും മാത്രം കൈകാര്യം ചെയ്തു. ട്രഷറിയിലെത്തിയ പ്രായമായവർ ഏറെ ബുദ്ധിമുട്ടി. രാവിലെ വന്ന പലരും ഉച്ച കഴിയും വരെ ഇരിക്കേണ്ടിവന്നു. കഴിഞ്ഞ മാസങ്ങളിലും നെറ്റ്വർക്ക് തകരാർ സംഭവിച്ചിട്ടുണ്ട്. ഇത് പരിഹരിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.

