Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പുതിയ എയിംസ് പോർട്ടൽ ജൂലൈ 15 മുതൽ

text_fields
bookmark_border
പുതിയ എയിംസ് പോർട്ടൽ ജൂലൈ 15 മുതൽ
cancel

തിരുവനന്തപുരം: പ്രകൃതിക്ഷോഭം മൂലമുണ്ടാകുന്ന വിളനാശത്തിനുള്ള ധനസഹായത്തിനായി കർഷകർക്ക് അപേക്ഷകൾ സമർപ്പിക്കാൻ തയാറാക്കിയ എയിംസ് പോർട്ടലിന്റെ നവീകരിച്ച രണ്ടാം പതിപ്പ് 2025 ജൂലൈ 15 മുതൽ പ്രവർത്തനമാരംഭിക്കുമെന്ന് കൃഷി വകുപ്പ് അറിയിച്ചു.

കർഷകർക്ക് കൂടുതൽ സൗകര്യപ്രദവും കാര്യക്ഷമവുമായ സേവനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് മാറ്റം. നിലവിൽ പ്രകൃതിക്ഷോഭം മൂലമുള്ള വിളനാശത്തിനുള്ള ദുരിതാശ്വാസ പദ്ധതിയിലെ അപേക്ഷകൾ മാത്രമാണ് പുതിയ പോർട്ടലിലേക്ക് മാറ്റുന്നത്. ഇത് കർഷകർക്ക് കൂടുതൽ ലളിതമായി അപേക്ഷകൾ സമർപ്പിക്കുന്നതിന് സഹായിക്കും. നിലവിൽ ലഭ്യമായ യൂസർ ഐ.ഡി, പാസ് വേർഡ് ഉപയോഗിച്ച് തന്നെ പുതിയ പോർട്ടലായ aimsnew.kerala.gov.inൽ ലോഗിൻ ചെയ്യാൻ കഴിയും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - New AIIMS portal from July 15
Next Story