പ്രളയത്തിൽ നടുക്കം പ്രകടിപ്പിച്ച് നിക് ഉട്ട്
text_fieldsന്യൂഡൽഹി: കേരളം സന്ദർശിച്ചപ്പോൾ പോയ പല സ്ഥലങ്ങളും പ്രളയത്തിൽ മുങ്ങിയതിൽ നടുക്കംപ്രകടിപ്പിച്ച് വിഖ്യാത ഫോേട്ടാഗ്രാഫർ നിക് ഉട്ട്. കേരളീയർ നേരിടുന്ന പ്രയാസങ്ങൾ പരിഹരിക്കുന്നതിൽ തന്നാൽ കഴിയുന്ന സഹായം ചെയ്യുമെന്നും നിക് ഉട്ട് അറിയിച്ചു. ഡൽഹിയിൽ ഒരു സ്വകാര്യ ചടങ്ങിനെത്തിയതായിരുന്നു അദ്ദേഹം.
ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് സംസ്ഥാന പബ്ലിക് റിലേഷൻസ് വകുപ്പ് തയാറാക്കുന്ന ലഘുചിത്രത്തിനുവേണ്ടി അദ്ദേഹം സഹകരിക്കുന്നുണ്ട്. ഇൗ വർഷം ആദ്യമാണ് നിക് ഉട്ട് കേരളം സന്ദർശിച്ചത്. വിയറ്റ്നാം യുദ്ധഭീകരത ലോകത്തെ ബോധ്യപ്പെടുത്തിയ ‘നാപാം ഗേൾ’ എന്ന ചിത്രത്തിലൂടെയാണ് നിക് ലോകശ്രദ്ധ നേടുന്നത്.
