Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബേപ്പൂർ - മലാപ്പറമ്പ് നാലുവരിപ്പാത: ഭാവി സംസ്ഥാന സർക്കാറിന്‍റെ കൈകളിലെന്ന്​

text_fields
bookmark_border
kozhikode bypass
cancel
camera_alt

നിർമാണം പുരോഗമിക്കുന്ന കോഴിക്കോട് ബൈപാസ് റോഡ്

ന്യൂഡൽഹി: കോഴിക്കോട് ബേപ്പൂർ തുറമുഖം - മലാപ്പറമ്പ് നാലുവരിപ്പാതയുടെയും തുറമുഖ വികസനവുമായി ബന്ധപ്പെട്ട പദ്ധതികളുടെയും ഭാവി സംസ്ഥാന സർക്കാറിന്‍റെ കൂടി താത്പര്യത്തിനനുസരിച്ച് ആയിരിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. കോഴിക്കോട് പാർലമെന്‍റ്​ മണ്ഡലത്തിലെ നിലവിൽ പരിഗണനയിലുള്ളതും പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്നതുമായ പദ്ധതികളുടെ പുരോഗമനം സംബന്ധിച്ച് എം.കെ. രാഘവൻ എം.പി ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

എൻ.എച്ച് 66 കോഴിക്കോട് ബൈപാസ് ആറുവരിപ്പാത പദ്ധതി നിർമാണം 23.40 ശതമാനം പൂർത്തിയായി. അഴിയൂർ - വെങ്ങളം സെക്ഷനിലെ ആറുവരിപ്പാത നിർമാണം 11 .81 ശതമാനം മാത്രമാണ് പൂർത്തിയായതെന്നും മന്ത്രി പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - nitin gadkaris reply on kozhikode bypass project in parliament
Next Story