Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'കൊന്ന മുറിച്ചാൽ വിഷു മുടങ്ങില്ല, അത്തരം ധാരണ ആർക്കും വേണ്ട'; തരൂർ വിരുദ്ധർക്കെതിരെ എം.കെ. രാഘവൻ

text_fields
bookmark_border
mk raghavan
cancel

കോഴിക്കോട്: ശശി തരൂർ പങ്കെടുക്കുന്ന പരിപാടിയുടെ സംഘാടനത്തിൽ നിന്ന് യൂത്ത് കോൺഗ്രസ് പിന്മാറിയത് അന്വേഷിക്കാൻ കെ.പി.സി.സി അന്വേഷണ കമീഷനെ നിയോഗിക്കണമെന്ന് എം.കെ. രാഘവൻ എം.പി. ഇക്കാര്യം ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതൃത്വത്തിന് പരാതി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

യൂത്ത് കോൺഗ്രസിന്‍റെ പിന്മാറ്റം സംബന്ധിച്ച് തന്‍റെ പക്കലുള്ള എല്ലാ വിവരങ്ങളും കമീഷന് കൈമാറാൻ തയാറാണ്. കമീഷനെ നിയോഗിക്കുന്നില്ലെങ്കിൽ ഈ വിഷയം പാർട്ടി വേദികൾ അക്കമിട്ട് പറയേണ്ടി വരുമെന്നും രാഘവൻ ചൂണ്ടിക്കാട്ടി.

ശശി തരൂരിന്‍റെ പരിപാടി ആസൂത്രണം ചെയ്തത് താൻ ഒറ്റക്കല്ല. പാർട്ടിയുടെ ഉത്തരവാദിത്തപ്പെട്ടവരോട് ഇക്കാര്യം പറഞ്ഞിരുന്നു. കൊന്ന മുറിച്ചാൽ വിഷു മുടങ്ങില്ലെന്നും അത്തരം ധാരണ ആർക്കും വേണ്ടെന്നും എം.കെ. രാഘവൻ പറഞ്ഞു.

കോ​ഴി​ക്കോ​ട്ട് കെ.​പി. കേ​ശ​വ മേ​നോ​ൻ ഹാ​ളി​ൽ 'സം​ഘ്പ​രി​വാ​ർ മ​തേ​ത​ര​ത്വ​ത്തി​ന് ഉ​യ​ർ​ത്തു​ന്ന ഭീ​ഷ​ണി' എ​ന്ന വി​ഷ​യ​ത്തി​ലാ​ണ് ശശി തരൂരിന്‍റെ പ്ര​ഭാ​ഷ​ണം സം​ഘ​ടി​പ്പി​ക്കാൻ യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ല ക​മ്മി​റ്റി തീരുമാനിച്ചിരുന്നത്. എന്നാൽ, ശനിയാഴ്ച വൈകീട്ട് 'അ​ജ്ഞാ​ത' കാ​ര​ണ​ത്താ​ൽ യൂത്ത് കോൺഗ്രസ് സംഘാടനത്തിൽ നിന്ന് പിന്മാറി. ഇതാണ് എം.കെ. രാഘവനോട് പ്രകോപിപ്പിച്ചത്.

പിന്മാറ്റ വി​വാ​ദം ക​ത്തു​ന്ന​തി​നി​ട​യി​ൽ, ജ​വ​ഹ​ർ യൂ​ത്ത് ഫൗ​ണ്ടേ​ഷ​ൻ എ​ന്ന​ പേ​രി​ലു​ള്ള സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ പരിപാടിയുടെ പു​തി​യ സം​ഘാ​ട​ക​രാ​യി രം​ഗ​ത്തു​വ​രികയും യൂ​ത്ത് കോ​ൺ​ഗ്ര​സ് നി​ശ്ച​യി​ച്ച അ​തേ വി​ഷ​യ​ത്തി​ൽ അ​തേ വേ​ദി​യി​ൽ പ​രി​പാ​ടി ന​ട​ത്തുകയും ചെയ്തു.

എം.​കെ. രാ​ഘ​വ​ൻ എം.​പി​യും ഡി.​സി.​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ. ​പ്ര​വീ​ൺ​കു​മാ​റും പ​രി​പാ​ടി​യി​ലു​ണ്ടാ​യി​രു​ന്നു. പ​രി​പാ​ടി റ​ദ്ദാ​ക്കാ​ൻ ത​രൂ​രി​നോ​ട് താ​ൽ​പ​ര്യ​മി​ല്ലാ​ത്ത സം​സ്ഥാ​ന​ത്തെ ചി​ല നേ​താ​ക്ക​ളു​ടെ സ​മ്മ​ർ​ദ​മു​ണ്ടെ​ന്ന ച​ർ​ച്ച ശ​നി​യാ​ഴ്ച രാ​വി​ലെ മു​ത​ൽ അ​ണി​യ​റ​യി​ലു​ണ്ടാ​യി​രു​ന്നു. വൈ​കീ​ട്ടോ​ടെ പ​രി​പാ​ടി റ​ദ്ദാ​ക്കി​യ​താ​യി അ​റി​യി​പ്പ് വ​ന്നു. ജി​ല്ല പ്ര​സി​ഡ​ന്റി​ന് സു​ഖ​മി​ല്ലാ​ത്ത​തി​നാ​ൽ പ​രി​പാ​ടി മാ​റ്റി എ​ന്നാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സ് വൃ​ത്ത​ങ്ങ​ളു​ടെ വി​ശ​ദീ​ക​ര​ണം. പി​ന്നാ​ലെ​യാ​ണ് സം​ഘാ​ട​ക​ർ മാ​റി പ​രി​പാ​ടി ന​ട​ത്തു​മെ​ന്ന അ​റി​യി​പ്പ് വ​ന്ന​ത്.

എ.​ഐ.​സി.​സി പ്ര​സി​ഡ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​രൂ​രി​ന​നു​കൂ​ല​മാ​യ ശ​ക്ത​മാ​യ ഗ്രൂ​പ് കോ​ഴി​ക്കോ​ട്ട് രൂ​പ​പ്പെ​ട്ടി​രു​ന്നു. ത​രൂ​രി​ന് ഏ​റെ അ​നു​കൂ​ലി​ക​ളു​ള്ള ത​ട്ട​ക​മാ​ണ് കോ​ഴി​ക്കോ​ട്. പു​തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ത​രൂ​രി​നെ വെ​ട്ടാ​ൻ ന​ട​ത്തി​യ ശ്ര​മ​മാ​ണ് പൊ​ട്ടി​യ​ത്. എന്നാൽ, എം.​കെ. രാ​ഘ​വ​ൻ ത​രൂ​രി​ന്റെ പ്ര​ഭാ​ഷ​ണ ​പ​രി​പാ​ടി​യി​ൽ സം​ബ​ന്ധിക്കുകയും ചെയ്തു. ഇ​തോ​ടെ ത​രൂ​ർ അ​നു​കൂ​ലി​ക​ളും എ​തി​രാ​ളി​ക​ളും ത​മ്മി​ലെ പോ​ര് മ​റ​നീ​ക്കിയിരിക്കുകയാണ്. സം​സ്ഥാ​ന നേ​താ​ക്ക​ളി​ൽ ചി​ല​രു​ടെ സ​മ്മ​ർ​ദ​മാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സ് പി​ന്മാ​റ്റ​ത്തി​ന് പി​ന്നി​ലെ​ന്ന പ്ര​ചാ​ര​ണ​ത്തെ കു​റി​ച്ച് നേ​താ​ക്ക​ൾ മൗ​നം ​പാ​ലി​ക്കു​കയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - NK Raghavan attack to Congress Anti Tharoor wing
Next Story