Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാലക്കാട്ടെ ‘നീ​ല ട്രോ​ളി’ വിവാദത്തിൽ എൻ.എൻ കൃഷ്ണദാസിന് സി.പി.എം പരസ്യ താക്കീത്

text_fields
bookmark_border
NN Krishnadas
cancel

തി​രു​വ​ന​ന്ത​പു​രം: പാ​ല​ക്കാ​ട്​ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ ട്രോ​ളി വി​വാ​ദ​ത്തി​ൽ സി.​പി.​എം സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​വും മു​ൻ എം.​പി​യു​മാ​യ എ​ൻ.​എ​ൻ. കൃ​ഷ്ണ​​ദാ​സി​നെ​തി​രെ പാ​ർ​ട്ടി ന​ട​പ​ടി. ട്രോ​ളി വി​വാ​ദ​ത്തി​ൽ പാ​ർ​ട്ടി നി​ല​പാ​ടി​ന്​ വി​രു​ദ്ധ​മാ​യി പ്ര​സ്താ​വ​ന ന​ട​ത്തി​യ​തി​ന്​ കൃ​ഷ്ണ​​ദാ​സി​നെ പ​ര​സ്യ​മാ​യി താ​ക്കീ​ത്​ ചെ​യ്തു. ​

ചൊ​വ്വാ​ഴ്ച ചേ​ർ​ന്ന സം​സ്ഥാ​ന സ​മി​തി യോ​ഗ​ത്തി​ന്‍റെ തീ​രു​മാ​നം പാ​ർ​ട്ടി സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ക്കു​ക​യും ചെ​യ്തു. തെ​ര​ഞ്ഞെ​ടു​പ്പ്​ ഘ​ട്ട​ത്തി​ൽ പാ​ർ​ട്ടി​യി​ൽ ഭി​ന്ന​ത​യു​ണ്ടെ​ന്ന്​ തോ​ന്നി​പ്പി​ക്കു​ന്ന പ്ര​സ്താ​വ​ന കൃ​ഷ്ണ​ദാ​സി​ൽ നി​ന്നു​ണ്ടാ​യെ​ന്നും സം​സ്ഥാ​ന ക​മ്മി​റ്റി ഇ​ക്കാ​ര്യം പ​രി​ശോ​ധി​ച്ച്​ ബോ​ധ്യ​​പ്പെ​ട്ട​തി​നാ​ലാ​ണ്​ പ​ര​സ്യ താ​ക്കീ​തി​ന്​ വി​ധേ​യ​മാ​ക്കി​യ​തെ​ന്നും എം.​വി. ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

പാ​ല​ക്കാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നി​ടെ, കോ​ണ്‍ഗ്ര​സ് സ്ഥാ​നാ​ർ​ഥി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ നീ​ല ട്രോ​ളി ബാ​ഗി​ൽ ക​ള്ള​പ്പ​ണ​മെ​ത്തി​ച്ചെ​ന്നാ​യി​രു​ന്നു എ​ൽ.​ഡി.​എ​ഫ്​ ആ​രോ​പ​ണം. പി​ന്നാ​ലെ, കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ള്‍ താ​മ​സി​ച്ച ഹോ​ട്ട​ല്‍ മു​റി​ക​ളി​ല്‍ പൊ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി. ആ​രോ​പ​ണം തെ​ര​ഞ്ഞെ​ടു​പ്പ്​ വി​ഷ​യ​മാ​ക്കാ​ൻ സി.​പി.​എം നേ​തൃ​ത്വ​മൊ​ന്നാ​കെ ശ്ര​മി​ക്ക​വെ, പെ​ട്ടി​യ​ല്ല വി​ക​സ​ന​മാ​ണ് ച​ര്‍ച്ച​യാ​ക്കേ​ണ്ട​തെ​ന്ന ഭി​ന്നാ​ഭി​പ്രാ​യ​വു​മാ​യി എ​ന്‍.​എ​ന്‍. കൃ​ഷ്ണ​ദാ​സ് രം​ഗ​ത്തെ​ത്തി. സം​സ്ഥാ​ന, ജി​ല്ല സെ​ക്ര​ട്ട​റി​മാ​ർ കൃ​ഷ്ണ​ദാ​സി​നെ അ​പ്പോ​ൾ ത​ന്നെ തി​രു​ത്തിയിരുന്നു.

‘നീലപ്പെട്ടി’ സംബന്ധിച്ച കൃഷ്ണദാസിന്‍റെ പരാമർശത്തിനെതിരെ ഡിസംബർ 21ന് നടന്ന സി.പി.എം പാലക്കാട് ജില്ല സെക്രട്ടേറിയറ്റിലും വിമർശനം ഉയർന്നിരുന്നു. ‘നീലപ്പെട്ടി’ ദൂരേക്ക് വലിച്ചെറിയണമെന്ന കൃഷ്ണദാസിന്റെ പ്രസ്താവന നേതാക്കൾക്കിടയിൽ ഭിന്നാഭിപ്രായമെന്ന അന്തരീക്ഷമുണ്ടാക്കിയെന്നായിരുന്നു ജില്ല സെക്രട്ടേറിയറ്റിലെ വിമർശനം. ഉപതെരഞ്ഞെടുപ്പ് ഫലം റിപ്പോർട്ട് ചെയ്യാൻ ചേർന്ന ജില്ല സെക്രട്ടേറിയറ്റിൽ എൻ.എൻ. കൃഷ്ണദാസിന്‍റെ സാന്നിധ്യത്തിലായിരുന്നു അദ്ദേഹത്തിനെതിരായ വിമർശനം.

'പാലക്കാട് ട്രോളിയല്ല, വികസനമാണ് ചര്‍ച്ചയാക്കേണ്ടത്. മന്ത്രി എം.ബി രാജേഷ് എന്തിനാണ് ട്രോളി വിവാദം ഉന്നയിക്കുന്നതെന്ന് അദ്ദേഹത്തോട് ചോദിക്കണം. കള്ളപ്പണമുണ്ടെങ്കില്‍ അത് കണ്ടെത്തേണ്ടത് സി.പി.എം അല്ല, പൊലീസ് ആണ്. രാഷ്ട്രീയമാണ് തെരഞ്ഞെടുപ്പിലെ പ്രശ്നം. പാവപ്പെട്ട മനുഷ്യന്‍റെ ജീവിതപ്രശ്നം തെരഞ്ഞെടുപ്പ് സമയത്തല്ലാതെ എപ്പോഴാണ് ചർച്ച ചെയ്യേണ്ടത്. വോട്ട് സമയത്തല്ലേ എല്ലാവരെയും കണ്ടത്. അപ്പോഴല്ലേ എം.എൽ.എയെയും എം.പിയെയും കാണുന്നത്. വികസനമല്ലേ ചർച്ച ചെയ്യേണ്ടത്?.

ഇതുപോലെ ദുരന്തമായ നഗരം കേരളത്തിൽ വേറെ ഉണ്ടാവില്ല. മഞ്ഞപ്പെട്ടി, നീലപ്പെട്ടി എന്നൊക്കെ പറഞ്ഞ് ആളുകളുടെ കണ്ണിൽ പൊടിയിടരുത്. രാഷ്ട്രീയം ചർച്ച ചെയ്യണം. രാഷ്ട്രീയം ചർച്ച ചെയ്താൽ യു.ഡി.എഫും ബി.ജെ.പിയും തോൽക്കും. കമ്യൂണിസ്റ്റ് പാർട്ടിയുടെ രാഷ്ട്രീയം എന്നാൽ മനുഷ്യരുടെ ജീവിതമാണ് അജണ്ട. ഏത് തെരഞ്ഞെടുപ്പിനെയും രാഷ്ട്രീയമായാണ് എൽ.ഡി.എഫ് കാണുന്നത്.' കൃഷ്ണദാസ് അന്ന് പറഞ്ഞത്.

ഇത്കൂടാതെ, ഉപതെരഞ്ഞെടുപ്പ് സമയത്ത് മാധ്യമപ്രവർത്തകർക്കെതിരെ നടത്തിയ വിവാദ പരാമർശത്തിലും കൃഷ്ണദാസിനെതിരെ ജില്ല സെക്രട്ടേറിയറ്റിൽ വിമർശനം ഉയർന്നിരുന്നു. ‘ഇറച്ചിക്കടക്ക് മുന്നിൽ നിൽക്കുന്ന പട്ടികളെ’ന്ന പരാമർശം മുഴുവൻ മാധ്യമങ്ങളെയും പാർട്ടിക്കെതിരാക്കിയെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. സംസ്ഥാന സെക്രട്ടറി മുന്നറിയിപ്പ് നൽകിയിട്ടും കൃഷ്ണദാസ് തിരുത്താൻ തയാറാവാതിരുന്നത് തെരഞ്ഞെടുപ്പിൽ ദോഷം ചെയ്തു.

ഉപതെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ച സമയത്ത് പാലക്കാട് ഏരിയ കമ്മിറ്റി അംഗം അബ്ദുൽ ഷുക്കൂർ പാർട്ടി വിടുന്നെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, അനിശ്ചിതത്വങ്ങൾക്കൊടുവിൽ എൽ.ഡി.എഫ് കൺവെൻഷനിലേക്ക് ഷുക്കൂറുമായെത്തിയപ്പോഴായിരുന്നു മാധ്യമപ്രവർത്തകർക്കെതിരെ എൻ.എൻ. കൃഷ്ണദാസിന്‍റെ വിവാദ പരാമർശം.

കള്ളപ്പണവും ട്രോളിയും തെരഞ്ഞെടുപ്പിലെ പ്രചാരണ വിഷയമാണെന്ന പാലക്കാട് ജില്ല സെക്രട്ടറി എൻ. സുരേഷ് ബാബുവിന്‍റെ നിലപാട് അന്ന് തള്ളിയ കൃഷ്ണദാസ്, തന്‍റെ നിലപാട് ആവർത്തിക്കുകയും ചെയ്തിരുന്നു. ട്രോളി വിവാദം ട്രാപ്പാണെന്നും അതിൽ വീഴരുതെന്നും ഇക്കാര്യത്തിൽ പാർട്ടി കേന്ദ്രങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നുമാണ് കൃഷ്ണദാസ് പറഞ്ഞത്.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - NN Krishnadas banned in Palakkad 'blue trolly' controversy
Next Story