Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സർവകലാശാല പരീക്ഷകൾ മാറ്റില്ല; ആരോഗ്യവകുപ്പിെൻറ മാനദണ്ഡങ്ങൾ പാലിച്ച് പരീക്ഷ പൂർത്തിയാക്കും
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാനത്ത് സർവകലാശാല പരീക്ഷകൾ മാറ്റിവെക്കേണ്ടതില്ലെന്ന് സർക്കാർ തീരുമാനം. ആരോഗ്യവകുപ്പിെൻറ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ടായിരിക്കും പരീക്ഷകൾ പൂർത്തിയാക്കുക. ഇക്കാര്യം യു.ജി.സിയെ അറിയിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.കെ.ടി ജലീൽ അറിയിച്ചു.
സർവകലാശാല പരീക്ഷകളും മൂല്യനിർണയവും മാർച്ച് 31 വരെ മാറ്റിവെക്കാൻ യു.ജി.സി നിർദേശം നൽകിയിരുന്നു. ഇൗ സാഹചര്യത്തിലാണ് സർക്കാർ തീരുമാനം യു.ജി.സിയെ അറിയിക്കാൻ തീരുമാനിച്ചത്.
അതേസമയം, കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പുകൾക്ക് പകരം വീട്ടിൽ നിന്നുള്ള മൂല്യനിർണയം നടത്തുന്നത് സംബന്ധിച്ച് സർക്കാർ സർവകലാശാലകളുമായി ആലോചന നടത്തും. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ല.

Next Story
