ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതിന് നിയമ തടസമില്ലെന്ന് അന്വേഷണ സംഘത്തലവൻ
text_fieldsകൊച്ചി: ഫ്രാേങ്കാ മുളക്കലിനെ അറസ്റ്റ് ചെയ്യുന്നതിന് നിയമ തടസങ്ങളില്ലെന്ന് ബിഷപ്പിനെതിരായ പീഡനക്കേസ് അന്വേഷിക്കുന്ന സംഘത്തിെൻറ തലവൻ ൈവക്കം ഡി.വൈ.എസ്.പി കെ. സുഭാഷ് പറഞ്ഞു. ഇന്ന് 10 മണിക്ക് തൃപ്പൂണിതുറയിൽ വെച്ചാണ് ജലന്ധർ ബിഷപ്പിനെ ചോദ്യം ചെയ്യുക എന്നും ഡി.വൈ.എസ്.പി പറഞ്ഞു.
ബിഷപ്പിനെ ചോദ്യം ചെയ്യുന്നതിനായി കോട്ടയത്തു നിന്ന് പുറപ്പെടുന്നതിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഡി.വൈ.എസ്.പി. ജലന്ധറിൽ വെച്ച് ബിഷപ്പിനെ ചോദ്യം ചെയ്ത കെ. സുഭാഷ് തന്നെയായിരിക്കും രണ്ടാം ഘട്ടവും ചോദ്യം ചെയ്യലിന് നേതൃത്വം നൽകുക. ചോദ്യം ചെയ്യലിന് മുമ്പായി െഎ.ജി വിജയ് സാഖറെയെ കാണമെന്നും അന്വേഷണ സംഘം അറിയിച്ചു.
നേരത്തെ, ബിഷപ്പിെൻറ മുൻകൂർ ജാമ്യഹരജി പരിഗണിച്ചപ്പോൾ അറസ്റ്റ് സംബന്ധിച്ച് കോടതി വ്യക്തത വരുത്തിയിരുന്നില്ല. മുൻകൂർ ജാമ്യഹരജി നൽകുേമ്പാൾ തീർപ്പാകുന്നതുവരെ അറസ്റ്റ് തടയണമെന്ന ആവശ്യം സാധാരണ വാദി ഭാഗം ഉന്നയിക്കാറുള്ളതാണ്. എന്നാൽ, ബിഷപ്പിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അത് ചെയ്തില്ല. സർക്കാർ നിലപാട് തേടി ഹരജി മാറ്റാൻ ഒരുങ്ങിയപ്പോൾ അറസ്റ്റിന് തടസ്സമില്ലെന്ന് വ്യക്തത വരുത്തണമെന്ന ആവശ്യം സർക്കാർ ഭാഗത്തുനിന്നും ഉണ്ടായില്ല.
