ഇനി സർക്കാർ പരിപാടികളിൽ മാലിന്യമുക്ത പ്രതിജ്ഞ
text_fieldsതിരുവനന്തപുരം: സർക്കാർ പരിപാടികളിൽ ഇനി മാലിന്യമുക്ത പ്രതിജ്ഞ നിർബന്ധം. ഏത് ഔദ്യോഗിക പരിപാടികളുടെയും തുടക്കം മാലിന്യമുക്ത പ്രതിജ്ഞ ചൊല്ലിക്കൊണ്ടായിരിക്കും. ബുധനാഴ്ച ചേർന്ന മന്ത്രിസഭ യോഗം ഇതുസംബന്ധിച്ച തീരുമാനമെടുത്തു. ‘മാലിന്യമുക്തം നവകേരളം’ കാമ്പയിന്റെ ഭാഗമായുള്ള നടപടിയാണിത്.
ശമ്പള പരിഷ്കരണത്തിന് അനുമതി
തിരുവനന്തപുരം: എനര്‍ജി മാനേജ്മെന്റ് സെന്ററിലെ ജീവനക്കാരുടെ ശമ്പളവും അലവന്‍സുകളും പരിഷ്കരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. പൈതൃക പഠനകേന്ദ്രത്തിലെ സ്ഥിരംജീവനക്കാര്‍ക്ക് 11ാം ശമ്പള പരിഷ്കരണം നടപ്പാക്കാനും മന്ത്രിസഭ അനുമതി നൽകി.
കെ.സി. സഹദേവൻ കേരള ബാങ്ക് എക്സി. ഡയറക്ടർ
തിരുവനന്തപുരം: കേരള ബാങ്കിന്റെ പ്രഥമ എക്സിക്യുട്ടിവ് ഡയറക്ടറായി കെ.സി. സഹദേവനെ നിയമിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു.
നിലവിൽ കേരള ബാങ്കിലെ ചീഫ് ജനറൽ മാനേജറാണ് ഇദ്ദേഹം. കേരള ബാങ്ക് രൂപവത്കരണത്തിൽ പ്രധാന പങ്കുവഹിച്ച സഹദേവൻ കണ്ണൂർ മലപ്പട്ടം സ്വദേശിയാണ്.

