Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാരാമൺ കൺവെൻഷനിൽ ഇനി​ രാത്രി യോഗങ്ങളില്ല

text_fields
bookmark_border
മാരാമൺ കൺവെൻഷനിൽ ഇനി​ രാത്രി യോഗങ്ങളില്ല
cancel

പത്തനംതിട്ട: മാരാമൺ കൺവെൻഷനിൽ രാത്രി യോഗങ്ങൾ ഒഴിവാക്കി. സ്​ത്രീകൾക്കും കൂടി പ്രവേശനം ഉറപ്പാക്കിക്കൊണ്ട്​ സമയ ക്രമത്തിൽ മാറ്റം വരുത്തി. സായാഹ്​ന​ യോഗങ്ങൾ വൈകീട്ട്​ അഞ്ചിന്​ തുടങ്ങുമെന്ന്​ മാർത്തോമ സഭ വ്യക്തമാക്കി.

ആറര വരെയുള്ള യോഗങ്ങളിൽ സ്​ത്രീകൾക്കും​ പ​​െങ്കടുക്കാം. ​നേരത്തെ രാത്രി കൺവെൻഷനിൽ സ്​ത്രീകൾക്ക്​ പ്രവേശനമുണ്ടായിരുന്നില്ല. നേരത്തെ സായാഹ്​ന യോഗങ്ങൾ വൈകീട്ട്​ ആറരക്കായിരുന്നു തുടങ്ങിയിരുന്നത്​.

രാവിലെയും ഉച്ചക്കുമുള്ള യോഗങ്ങളുടെ സമയക്രമത്തിൽ മാറ്റമില്ല. യുവ വേദി യോഗങ്ങൾ കോഴഞ്ചേരി പള്ളിയിലേക്ക്​ മാറ്റുവാനും തീരുമാനിച്ചിട്ടുണ്ട്​. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ക്രിസ്​ത്യൻ കൺവെൻഷനുകളിൽ ഒന്നാണ്​ മാരാമണ്ണിലേത്​.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - no night meetings in Maramon Convention -kerala news
Next Story