Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബാലചന്ദ്രമേനോന്‍റെ പരാതിയിൽ പ്രതികരിക്കുന്നില്ല; വ്യക്തമായ തെളിവുകളുണ്ടെന്ന് നടി

text_fields
bookmark_border
Balachandra Menon
cancel

കൊച്ചി: തന്നെ ബ്ലാക്ക്മെയിൽ ചെയ്‌തെന്ന നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്‍റെ പരാതിയിൽ പ്രതികരിക്കുന്നില്ലെന്ന് ആലുവ സ്വദേശിയായ നടി. അഭിഭാഷകനെതിരെ നൽകിയ പരാതിയിൽ പ്രതികരിക്കാനില്ല. താൻ നൽകിയ പരാതികളിൽ വ്യക്തമായ തെളിവുകളുണ്ടെന്നും നടി മാധ്യമങ്ങളോട് പറഞ്ഞു.

ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്ക്മെയിൽ ചെയ്‌തെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന പൊലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും ബാലചന്ദ്രമേനോൻ പരാതി നൽകിയത്. ആരോപണം ഉന്നയിക്കും മുമ്പ് അഭിഭാഷകൻ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി.

മൂന്ന് ലൈംഗികാരോപണങ്ങൾ വരുമെന്നായിരുന്നു ഭീഷണി. അതിന്റെ അടുത്ത ദിവസമാണ് നടി സമൂഹമാധ്യമത്തിൽ തനിക്കെതിരെ പോസ്റ്റിട്ടതെന്നും പരാതിയിൽ പറയുന്നു. സെപ്റ്റംബർ 13ന് ഭാര്യയുടെ നമ്പറിലാണ് ഫോൺവിളി വന്നതെന്ന് ബാലചന്ദ്രമേനോൻ ചൂണ്ടിക്കാട്ടുന്നു.

തന്‍റെ ആദ്യ സിനിമയുടെ ലോക്കേഷനിൽ വെച്ച് ബാലചന്ദ്രമേനോൻ മോശമായി പെരുമാറി എന്നാണ് നടി ആരോപിച്ചത്. മുകേഷ് അടക്കം ഏഴു പേർക്കെതിരെ ലൈംഗികാതിക്രമം ചൂണ്ടിക്കാട്ടി നടി നേരത്തെ പരാതി നൽകിയിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Not responding to Balachandra Menon's complaint Says actress
Next Story