Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മികച്ച വിദ്യാർഥി... -രഞ്ജിതയെ ഓർത്ത് നഴ്സിങ് അധ്യാപകർ

text_fields
bookmark_border
പന്തളം എൻ.എസ്.എസ് മെഡിക്കൽ മിഷൻ ആശുപത്രിയിലെ നഴ്സിങ് അധ്യാപകരാണ് രഞ്ജിതയെ ഓർക്കുന്നത്...
മികച്ച വിദ്യാർഥി... -രഞ്ജിതയെ ഓർത്ത് നഴ്സിങ് അധ്യാപകർ
cancel

പന്തളം: അഹമ്മദാബാദിലെ വിമാനപകടത്തിൽ മരിച്ച തിരുവല്ല പുല്ലാട് സ്വദേശി രഞ്ജിത ഗോപകുമാർ മികച്ച വിദ്യാർത്ഥിയായിരുന്നുവെന്ന് നഴ്സിങ് അധ്യാപകർ. പന്തളം എൻ.എസ്.എസ് മെഡിക്കൽ മിഷൻ ആശുപത്രിയിലെ അധ്യാപകരാണ് രഞ്ജിതയെ ഓർക്കുന്നത്.

നഴ്സിങ് കോളേജിൽ പഠനം പൂർത്തിയാക്കി വിവിധിയിടങ്ങളിൽ ജോലി ചെയ്തു. ഒടുവിൽ യു.കെയിൽ ജോലി ചെയ്തു വരികയായിരുന്നു. ഇതിനിടെയാണ് കോഴഞ്ചേരി ജില്ല ആശുപത്രിയിൽ ജോലി ലഭിച്ചത്. പുതിയ വീടിന്‍റെ നിർമ്മാണം പൂർത്തിയാക്കി ഓണത്തിന് താമസം ആരംഭിക്കാനിരിക്കെയാണ് മരണം.

രഞ്ജിതയുടെ ആഗ്രഹങ്ങൾക്കെല്ലാം തിരശ്ശീലയിട്ട്, വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ അഹമ്മദാബാദ് വിമാനത്താവളത്തിൽനിന്നും ലണ്ടനിലേക്ക് പറന്നുയർന്ന വിമാനം നിമിഷങ്ങൾക്കകം തകർന്നു വീഴുകയായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Nursing teachers remember Ranjitha Gopakumar as an excellent student
Next Story