Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എണ്ണവില: എക്സൈസ് നികുതി കുറക്കില്ലെന്ന് ധനമന്ത്രി

text_fields
bookmark_border
എണ്ണവില: എക്സൈസ് നികുതി കുറക്കില്ലെന്ന് ധനമന്ത്രി
cancel

തിരുവനന്തപുരം: എണ്ണവിലയിൽ ഈടാക്കുന്ന എക്സൈസ് നികുതി സംസ്ഥാന സർക്കാർ കുറക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. എണ്ണവില റെക്കോർഡിൽ എത്തിയതിന് കാരണം കേന്ദ്ര സർക്കാർ ആണെന്നും ഐസക് ആരോപിച്ചു.

എക്സൈസ് നികുതി കൂട്ടി ക്രൂഡ് ഒായിലിനുണ്ടായ ഇടിവിന്‍റെ ഗുണം ജനങ്ങൾക്ക് നൽകാതെ കേന്ദ്രം ഊറ്റിയെടുത്തത്. വില കുറക്കാനുള്ള അടിയന്തര ഇടപെടൽ വേണ്ടതും കേന്ദ്രത്തിന്‍റെ ഭാഗത്തു നിന്നാണ്. 

വർധിപ്പിച്ച 21 രൂപാ നികുതിയിൽ നിന്ന് ബി.ജെ.പി ഭരണത്തിലേറിയപ്പോൾ ഉണ്ടായിരുന്ന ഒമ്പത് രൂപയിലേക്ക് താഴ്ത്തണം. കേന്ദ്രം നികുതി കുറച്ചാൽ സംസ്ഥാനത്തെ നികുതിയിൽ താനെ മാറ്റമുണ്ടാകുമെന്നും തോമസ് ഐസക് മാധ്യമങ്ങളോട് പറഞ്ഞു. 


 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Oil Excise Tax is Not Decrease says Minister Thomas Issac - Kerala News
Next Story