Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രാഹുൽ വയനാട്ടിൽ മത്സരിക്കുമെന്ന് താൻ പറഞ്ഞിട്ടില്ല -ഉമ്മൻ ചാണ്ടി
text_fieldsbookmark_border
കോഴിക്കോട്: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് എ.െഎ. സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി. രാഹുൽ കേരളത്തിൽ മത്സരിക്കണെമന്ന് താൻ ആവശ്യപ്പെടുകയായിരുന്നെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വയനാട്ടിലേക്ക് വരുമെന്ന സൂചന നൽകാൻ രാഹുലിന് മാത്രമേ സാധിക്കൂ. ഒരുസമയത്തും രണ്ടാമത്തെ സീറ്റിൽ മത്സരിക്കുെമന്ന സൂചനപോലും അദ്ദേഹം നൽകിയിട്ടില്ല. ഇതിനുമുമ്പ് രാഹുൽ രണ്ടു സീറ്റിൽ മത്സരിച്ചിട്ടുമില്ല.
തമിഴ്നാട്ടിൽനിന്നും കർണാടകയിൽനിന്നും ആവശ്യമുയർന്നതിനെ തുടർന്ന് കേരളത്തിൽ മത്സരിക്കണമെന്ന ആവശ്യം താൻ ഉന്നയിക്കുകയായിരുന്നു. സംസ്ഥാനത്തെ മുഴുവൻ കോൺഗ്രസ് പ്രവർത്തകരും ഇൗ ആവശ്യത്തിനൊപ്പംതന്നെയാണെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.
Next Story
