Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോഴിക്കോട് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‍ക ജ്വരം സ്ഥിരീകരിച്ചു

text_fields
bookmark_border
Amoebic meningitis
cancel
camera_alt

അമീബിക് മസ്തിഷ്‍കജ്വരം

കോഴിക്കോട്: കോഴിക്കോട് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‍ക ജ്വരം സ്ഥിരീകരിച്ചു. പന്തീരാങ്കാവ് സ്വദേശിക്കാണ് രോഗബാധ ഉണ്ടായത്. രോഗിയുടെ നില അതീവ ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. ഇതോടെ കോഴിക്കോട് ജില്ലയിൽ ഇതുവരെ ചികിത്സയിലുള്ളവരുടെ എണ്ണം ആറും മെഡിക്കൽ കോളജിൽ ചികിത്സയിലുള്ളവരുടെ എണ്ണം 14ഉം ആയി.

അമീബിക് മസ്തിഷ്‍ക ജ്വരത്തിനെതിരെ ജാഗ്രത വേണം

വെ​ള്ള​ത്തി​ല്‍ സ്വ​ത​ന്ത്ര​മാ​യി ജീ​വി​ക്കു​ന്ന അ​മീ​ബ വി​ഭാ​ഗ​ത്തി​ല്‍പ്പെ​ട്ട രോ​ഗാ​ണു​ക്ക​ള്‍ ത​ല​ച്ചോ​റി​നെ ബാ​ധി​ക്കു​മ്പോ​ഴാ​ണ് അ​മീ​ബി​ക് മ​സ്തി​ഷ്‌​ക ജ്വ​രം (അ​മീ​ബി​ക് എ​ൻ​സെ​ഫ​ലൈ​റ്റി​സ്) ഉ​ണ്ടാ​കു​ന്ന​ത്. കെ​ട്ടി​ക്കി​ട​ക്കു​ന്ന വെ​ള്ള​ത്തി​ലാ​ണ് അ​മീ​ബ​യു​ടെ സാ​ന്നി​ധ്യ​ത്തി​ന് സാ​ധ്യ​ത കൂ​ടു​ത​ൽ.

45 ഡി​ഗ്രി ചൂ​ടി​നെ വ​രെ അ​മീ​ബ​ക​ൾ​ക്ക് അ​തി​ജീ​വി​ക്കാ​ൻ ക​ഴി​യും. കി​ണ​റു​ക​ളി​ലും കു​ള​ത്തി​ലും അ​മീ​ബ​യു​ടെ സാ​ന്നി​ധ്യ​മു​ണ്ടാ​വും. മൂ​ക്കി​ലെ നേ​ര്‍ത്ത പാ​ളി​യി​ലെ സു​ഷി​ര​ങ്ങ​ള്‍ വ​ഴി​യോ ക​ര്‍ണ​പ​ട​ത്തി​ലു​ണ്ടാ​കു​ന്ന സു​ഷി​ര​ങ്ങ​ള്‍ വ​ഴി​യോ ആ​ണ് അ​മീ​ബ ത​ല​ച്ചോ​റി​ലേ​ക്ക് ക​ട​ക്കു​ന്ന​ത്. അ​തി​നാ​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന വെ​ള്ള​ത്തി​ൽ കു​ളി​ക്കു​ന്ന​ത് പ​ര​മാ​വ​ധി ഒ​ഴി​വാ​ക്ക​ണം.

ക​ടു​ത്ത ത​ല​വേ​ദ​ന, പ​നി, ഓ​ക്കാ​നം, ഛർ​ദി, ക​ഴു​ത്ത് തി​രി​ക്കാ​നും വെ​ളി​ച്ച​ത്തി​ലേ​ക്ക് നോ​ക്കാ​നും ബു​ദ്ധി​മു​ട്ട് എ​ന്നി​വ​യാ​ണ് പ്ര​ധാ​ന ല​ക്ഷ​ണ​ങ്ങ​ള്‍. ഇ​വ അ​നു​ഭ​വ​പ്പെ​ടു​ന്ന​വ​ർ ചി​കി​ത്സ തേ​ട​ണ​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് നി​ർ​ദേ​ശി​ച്ചു. വാ​ട്ട​ര്‍ തീം ​പാ​ര്‍ക്കു​ക​ളി​ലെ​യും സ്വി​മ്മി​ങ് പൂ​ളു​ക​ളി​ലെ​യും വെ​ള്ളം കൃ​ത്യ​മാ​യി ക്ലോ​റി​നേ​റ്റ് ചെ​യ്ത് ര​ജി​സ്റ്റ​ർ സൂ​ക്ഷി​ക്കാ​നും ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്

ബ്ലീ​ച്ചി​ങ് പൗ​ഡ​ർ ക്ഷാ​മം വെ​ല്ലു​വി​ളി

അ​മീ​ബി​ക് മെ​നി​ഞ്ചൈ​റ്റി​സ്, മ​ഞ്ഞ​പ്പി​ത്തം, കോ​ള​റ എ​ന്നി​വ വ്യാ​പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ എ​ല്ലാ കു​ടി​വെ​ള്ള സ്രോ​ത​സ്സു​ക​ളും പൊ​തു കി​ണ​റു​ക​ളും കു​ള​ങ്ങ​ളും ക്ലോ​റി​നേ​റ്റ് ചെ​യ്യാ​ൻ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശ​മു​ണ്ടെ​ങ്കി​ലും ബ്ലീ​ച്ചി​ങ് പൗ​ഡ​ർ ക്ഷാ​മം വെ​ല്ലു​വി​ളി​യാ​വു​ന്നു. കെ.​എം.​എ​സ്.​സി.​എ​ൽ വ​ഴി ബ്ലീ​ച്ചി​ങ് പൗ​ഡ​ർ ആ​വ​ശ്യ​ത്തി​ന് ല​ഭ്യ​മ​ല്ലാ​താ​യ​തോ​ടെ ആ​വ​ശ്യ​മാ​യ ബ്ലീ​ച്ചി​ങ് പൗ​ഡ​ർ ലോ​ക്ക​ൽ പ​ർ​ച്ചേ​സ് വ​ഴി വാ​ങ്ങി ക്ലോ​റി​നേ​ഷ​ൻ ന​ട​ത്താ​നാ​ണ് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - One more person confirmed with amoebic meningitis in Kozhikode
Next Story