ആഘോഷച്ചൂരലെടുത്ത് ട്രോളന്മാർ
text_fieldsശ്രീകണ്ഠപുരം: അധ്യയന വർഷം ഓൺലൈനിൽ തുടങ്ങിയപ്പോൾ വഴക്കുപറയാതെ മക്കൾക്ക് മൊബൈൽ ഫോൺ നൽകി രക്ഷിതാക്കൾ. ചരിത്രത്തിലാദ്യമായി കുട്ടികളെ നിർബന്ധിപ്പിച്ച് മൊബൈൽ ഫോണും ടാബും ലാപ്പുമെല്ലാം പിടിപ്പിച്ച രക്ഷിതാക്കളെയും പുതിയ അധ്യയന സംവിധാനത്തെയും ആഘോഷമാക്കാൻ ട്രോളന്മാരും മടിച്ചില്ല.
എന്നും മൊബൈൽ ഫോൺ തൊടരുതെന്നുപറഞ്ഞ് ഭീഷണി മുഴക്കിയിരുന്ന രക്ഷിതാക്കളും അധ്യാപകരുമെല്ലാം കുട്ടികളുടെ പിന്നാലെ ചെന്ന് ഫോൺ ഉപയോഗിക്കാൻ നിർബന്ധിക്കുന്ന രസകരമായ നിരവധി ട്രോളുകളാണ് കഴിഞ്ഞ ദിവസം മുതൽ പ്രചരിച്ചത്.
ഒരിക്കൽ മൊബൈൽ ഫോണെടുത്ത് കളിച്ചതിന് അടികിട്ടിയ മകൻ ഓൺലൈൻ ക്ലാസിന് ഫോൺ വേണ്ടെന്ന് അച്ഛനോട് പറയുന്നത് സിനിമയിലെ രംഗം ചേർത്താണ് ട്രോളിയത്.

മുഴുസമയവും കുട്ടിയെ ടി.വി കാണാൻ അമ്മ നിർബന്ധിക്കുന്നതും ഓൺലൈൻ ക്ലാസിനിടെ കുട്ടിയെ എറിഞ്ഞ ചോക്ക് കമ്പ്യൂട്ടറിൽ കൊണ്ടപ്പോഴുള്ള അധ്യാപകെൻറ അവസ്ഥയും ക്ലാസിനിടെ ഗെയിമിന് ക്ഷണിക്കുന്നതും ഓൺലൈൻ ക്ലാസിൽ യൂനിഫോം വന്നാലുള്ള അവസ്ഥയുമെല്ലാം േട്രാളന്മാർ ആഘോഷിച്ചപ്പോൾ ഓൺലൈൻ ക്ലാസിനു പുറത്തും കലവറയില്ലാതെ ചിരിമുഴങ്ങി.
