Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വാളയാര്‍ കേസില്‍ പ്രതികളെ രക്ഷിക്കാന്‍ ശ്രമം നടന്നു -ഉമ്മന്‍ ചാണ്ടി
text_fieldsbookmark_border
പാലക്കാട്: വാളയാര്‍ കേസില്‍ പ്രതികളെ രക്ഷിക്കാന്‍ ശ്രമം നടന്നുവെന്നും പൊലീസുകാര്‍ ഉള്‍പ്പെടെ കുറ്റക്കാരാണെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വാളയാറില്‍ മരിച്ച സഹോദരിമാരുടെ മാതാപിതാക്കളെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികളെ രക്ഷിക്കാന്‍ വേണ്ടി നടന്നതായി അറിയുന്ന സംഭവങ്ങള്‍ ഞെട്ടിക്കുന്നതാണ്. ഇത് കേരളത്തിന് വലിയ നാണക്കേടാണ്. യു.ഡി.എഫില്‍ അധികാരത്തില്‍ ഉണ്ടെങ്കില്‍ ഇങ്ങനെയൊരു സാഹചര്യം ഉണ്ടാകുമായിരുന്നില്ല.
യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ കേസ് അട്ടിമറിച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ എന്ത് നടപടിയെടുത്തുവെന്ന് ചോദിക്കേണ്ട സാഹചര്യം പോലുമുണ്ടാകില്ല -അദ്ദേഹം പറഞ്ഞു.
Next Story

