ഗവർണർ ചോദിച്ചുവാങ്ങിയതാണ് പ്രതിഷേധം –ഉമ്മൻ ചാണ്ടി
text_fieldsതിരുവനന്തപുരം: ഗവർണർ ചോദിച്ചുവാങ്ങിയതാണ് പ്രതിഷേധമെന്ന് ഉമ്മൻ ചാണ്ടി. പൗരത്വ ന ിയമ ഭേദഗതിക്കെതിരെ ലീഗിെൻറ പോഷക സംഘടനയായ സ്വതന്ത്ര കർഷക സംഘം രാജ്ഭവനു മുന്‍ നിൽ ആരംഭിച്ച രാപ്പകൽ സത്യഗ്രഹത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രാജാവിനെക്കാൾ വലിയ രാജഭക്തിയാണ് ഗവർണർ കാണിക്കുന്നത്.
അമിത് ഷാ- മോദി സംഘത്തെ തൃപ്തിപ്പെടുത്താൻ അദ്ദേഹം ജനങ്ങളെ വെല്ലുവിളിക്കുന്നു. അമിത് ഷാ പറഞ്ഞത് സമരം ചെയ്താലും നിയമം നടപ്പാക്കി മുന്നോട്ട് പോകുമെന്നാണ്. അത് ഏകാധിപതിയുടെ സ്വരമാണ്. മോദിയും ഷായും എത്ര ഉറക്കെ സംസാരിച്ചിട്ടും ഇന്ത്യയിലെ ജനങ്ങൾക്ക് ബോധ്യപ്പെട്ടില്ല. സത്യഗ്രഹം മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് ഉദ്ഘാടനം ചെയ്തു.
