Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വെയില്‍സില്‍ നഴ്സുമാര്‍ക്ക് അവസരം: നോര്‍ക്ക റൂട്ട്സ് വഴി അപേക്ഷിക്കാം

text_fields
bookmark_border
വെയില്‍സില്‍ നഴ്സുമാര്‍ക്ക് അവസരം: നോര്‍ക്ക റൂട്ട്സ് വഴി അപേക്ഷിക്കാം
cancel

തിരുവനന്തപുരം: നോർക്ക റൂട്ട്സ് യുണൈറ്റഡ് കിംങ്ഡമില്‍ (യു.കെ) വെയിൽസിലെ ഗവണ്‍മെന്റുമായി ചേര്‍ന്ന് വിവിധ എൻ.എച്ച്. എസിൽ ട്രസ്റ്റുകളിലേക്ക് രജിസ്ട്രേഡ് നഴ്സുമാർക്ക് വേണ്ടി ഓൺലൈൻ അഭിമുഖം സംഘടിപ്പിക്കുന്നു. ബി.എസ്.സി നഴ്സിംഗ്/ ജി.എൻ.എം വിദ്യാഭ്യാസയോഗ്യതയും കൂടാതെ ഐ.ഇ.എൽ.ടി.എസ്/ഒ.ഇ.ടി യു.കെ സ്കോറും നേടിയ ഉദ്യോഗാർഥികള്‍ക്ക് അപേക്ഷിക്കാം. കഴിഞ്ഞ 12 മാസത്തിനുള്ളിൽ കുറഞ്ഞത് ആറ് മാസത്തെ പ്രവർത്തി പരിചയവും വേണം.

അപേക്ഷകൾ [email protected] എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കാവുന്നതാണ്. അപ്ഡേറ്റ് ചെയ്ത ബയോഡേറ്റ, പാസ്പോര്ട്ട് കോപ്പി, ഐ.ഇ.എൽ.ടി.എസ്/ഒ.ഇ.ടി സ്കോർ എന്നിവയും അപേക്ഷയോടൊപ്പം അയക്കേണ്ടതാണ് . അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി: 2023 ആഗസ്റ്റ് 10 . തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് യു.കെ യിലെ യിലെ നിയമമനുസരിച്ചുളള ശമ്പളവും മറ്റ് ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ട്. റിക്രൂട്ട്മെന്റ് ഉള്‍പ്പെടെയുളള ചിലവുകള്‍ പൂർണമായും സൗജന്യമാണ്.

അപേക്ഷക്കും കൂടുതൽ വിവരങ്ങൾക്കും www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സർവീസ്) ബന്ധപ്പെടാവുന്നതാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Opportunities for Nurses in Wales: Apply through Norka Roots
Next Story