Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബി.ജെ.പിയിൽ അംഗത്വമെടുത്ത് ഓർത്തഡോക്സ് സഭ ഭദ്രാസനം സെക്രട്ടറി

text_fields
bookmark_border
ബി.ജെ.പിയിൽ അംഗത്വമെടുത്ത് ഓർത്തഡോക്സ് സഭ ഭദ്രാസനം സെക്രട്ടറി
cancel

പത്തനംതിട്ട: ഓർത്തഡോക്സ് സഭ നിലയ്ക്കൽ ഭദ്രാസനം സെക്രട്ടറി ഫാ. ഷൈജു കുര്യനും 47 സഭാംഗങ്ങളും ബി.ജെ.പി അംഗത്വം സ്വീകരിച്ചു. പത്തനംതിട്ടയിൽ ബി.ജെ.പി സംഘടിപ്പിച്ച ക്രിസ്മസ് സ്നേഹ സം​ഗമത്തിൽ കേന്ദ്രമന്ത്രി വി. മുരളീധരൻ പുതിയ അംഗങ്ങളെ സ്വീകരിച്ചു. കഴിഞ്ഞ 10 വര്‍ഷംകൊണ്ടാണ് ഇന്ത്യ വികസിച്ചതെന്നും വികസനത്തിന്റെ ഭാഗമാകാനാന്‍ മോദിയോടൊപ്പം നില്‍ക്കാനാണ് ബി.ജെ.പിയില്‍ ചേര്‍ന്നതെന്നും ഫാ. ഷൈജു കുര്യന്‍ പറഞ്ഞു. ഓർത്തഡോക്സ് സഭ വലി‌യ മെത്രാപ്പോലീത്ത കുര്യാക്കോസ് മാർ ക്ലിമ്മീസ് അനുഗ്രഹ ​പ്രഭാഷണം നടത്തി.

അയോധ്യ കൊണ്ട് മാത്രമല്ല മുമ്പും മോദി അധികാരത്തിൽ വന്നതെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത വി. മുരളീധരൻ പറഞ്ഞു. രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് പല ക്രൈസ്തവ സഭകളുടെയും മേലധ്യക്ഷന്മാരും ബിഷപ്പുമാരും വൈദികരും ബി.ജെ.പിയെ സഹായിച്ചിട്ടുണ്ട്. അതിനാല്‍ ബി.ജെ.പിക്കൊപ്പമാണ് ക്രൈസ്തവസഭ നില്‍ക്കുന്നതെന്നും ക്രൈസ്തവരായ നിരവധിപേര്‍ പാര്‍ട്ടിയില്‍ ചേരുമെന്നും വി. മുരളീധരന്‍ കൂട്ടിച്ചേർത്തു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Orthodox Church Bhadrasanam Secretary joined in BJP
Next Story