ശ്രീ എം ആത്മീയാചാര്യൻ; ചർച്ച നടത്തിയത് സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയെന്ന് പി. ജയരാജൻ
text_fieldsകണ്ണൂർ: ആർ.എസ്.എസുമായി ശ്രീ എമ്മിന്റെ ഇടനിലയിൽ സി.പി.എം സമാധാന ചർച്ച നടത്തിയത് സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയായിരുന്നുവെന്ന് പി. ജയരാജൻ. ശ്രീ എമ്മിന്റെ ഇടനിലയിൽ ചർച്ച നടന്നിട്ടില്ലെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എം.വി ഗോവിന്ദൻ പറഞ്ഞതിനെ തുടർന്നുയർന്ന വിവാദത്തിൽ മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ആർ.എസ്.എസുമായുള്ള സംഘർഷം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി നിരവധി ചർച്ചകൾ നടത്തിയിട്ടുണ്ട്. ശ്രീ എമ്മിന്റെ ഇടനിലയിൽ ചർച്ച നടന്നുവെന്ന് പറയുന്നത് അതിൽ പെങ്കടുത്തയാളെന്ന നിലക്കാണെന്നും സി.പി.എം നേതാവായ പി. ജയരാജൻ പറഞ്ഞു. ശ്രീ എം ആത്മീയാചാര്യനാണ്. ശ്രീ എമ്മിന് ഭൂമി നൽകിയത് സംബന്ധിച്ച് അറിയില്ലെന്നും അത് സർക്കാറിന്റെ വക്താക്കളാണ് വ്യക്തമാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ചർച്ച സംബന്ധിച്ച് വിവാദമുയർത്തുന്നത് ദുഷ്ടലാക്കോടെയാണെന്നും പി. ജയരാജൻ പറഞ്ഞു.

