പാലാ വോട്ടെണ്ണൽ നാളെ
text_fieldsകോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പ് ഫലം വെള്ളിയാഴ്ച. പാലാ കാര്‍മല്‍ പബ്ലിക് സ്കൂള്‍ ഓഡി റ്റോറിയത്തില്‍ െവള്ളിയാഴ്ച രാവിലെ എട്ടുമുതലാണ് വോട്ടെണ്ണല്‍. ഇലക്ട്രോണിക് സംവിധാനത്തിലൂടെ അയക്കുന്ന പോസ്റ്റല്‍ ബാലറ്റുകളും സാധാരണ പോസ്റ്റല്‍ ബാലറ്റുകളുമാണ് ആദ്യം എണ്ണുക. തുടര്‍ന്ന് വോട്ടുയന്ത്രങ്ങളിലേത് എണ്ണിത്തുടങ്ങും.
വോട്ടുയന്ത്രങ്ങള്‍ കാര്‍മല്‍ പബ്ലിക് സ്കൂളിലെ സ്ട്രോങ് റൂമിലാണ് സൂക്ഷിച്ചിരിക്കുന്നത്. വോട്ടെണ്ണലിനായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്കുള്ള ആദ്യഘട്ട പരിശീലനം കഴിഞ്ഞദിവസം പൂർത്തിയായി. ഇവര്‍ക്കുള്ള രണ്ടാം ഘട്ടം പരിശീലനം വ്യാഴാഴ്ച നടക്കും. തിങ്കളാഴ്ചയായിരുന്നു വോട്ടെടുപ്പ്.
