പാലത്തായി പീഡനം: പ്രതിയുടെ ജാമ്യ ഹരജിയിൽ പെൺകുട്ടിയുടെ മാതാവിെൻറ നിലപാട് തേടും
text_fieldsകൊച്ചി: കണ്ണൂർ പാനൂർ പാലത്തായിയിൽൽ നാലാംക്ലാസ് വിദ്യാർഥിനിയെ അധ്യാപകനും ബി.ജെ.പി നേതാവുമായ പത്മരാജൻ പീഡിപ്പിച്ച കേസിൽ പെൺകുട്ടിയുടെ മാതാവിെൻറ നിലപാട് ഹൈകോടതി ആരായും. അവർക്ക് നോട്ടീസയച്ച ജസ്റ്റിസ് രാജ വിജയരാഘവൻ പത്മരാജെൻറ ജാമ്യഹരജി ബുധനാഴ്ചത്തേക്ക് മാറ്റി.
ൈഹകോടതി നിർദേശപ്രകാരം ക്രൈംബ്രാഞ്ച് ഹാജരാക്കിയ കേസ് ഡയറി പരിശോധിച്ചശേഷമാണ് മാതാവിെൻറ നിലപാടുകൂടി തേടാൻ തീരുമാനിച്ചത്. ജനുവരി 15നും ഫെബ്രുവരി രണ്ടിനുമിടയിൽ സ്കൂളിലെ ശൗചാലയത്തിൽവെച്ച് പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ ഏപ്രിൽ 15 മുതൽ ജുഡീഷ്യൽ കസ്റ്റഡിയിലാണെന്നും ജാമ്യം അനുവദിക്കണമെന്നുമാവശ്യപ്പെട്ട് പത്മരാജൻ നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
