Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പാലത്തായി പീഡനം: പുതിയ അന്വേഷണ സംഘം സ്കൂളിൽ തെളിവെടുത്തു
text_fieldsbookmark_border
പാനൂർ: പാലത്തായി പീഡനക്കേസിലെ പുതിയ അന്വേഷണ സംഘം പാലത്തായി സ്കൂളിലെത്തി തെളിവെടുപ്പ് നടത്തി. പുതിയ അന്വേഷണ സംഘത്തലവൻ കോസ്റ്റൽ എ.ഡി.ജി.പി ഇ.ജെ. ജയരാജെൻറ നേതൃത്വത്തിലുള്ള സംഘമാണ് പാലത്തായിയിലെത്തിയത്.
കേസന്വേഷണത്തിെൻറ പുരോഗതി വിലയിരുത്തുന്നതിനായി തളിപ്പറമ്പിൽ അവലോകന യോഗവും നടന്നു. കേസന്വേഷിക്കുന്ന നാലാമത്തെ സംഘമാണിത്. സ്കൂളിൽ പൊലീസ് ഉേദ്യാഗസ്ഥർക്കൊപ്പമെത്തിയ ഫോറൻസിക് സംഘം, പീഡനം നടന്നുവെന്ന് പറയപ്പെടുന്ന വിദ്യാലയത്തിലെ രണ്ട് ശുചിമുറികളിലെയും ടൈൽസ് പൊട്ടിച്ചെടുക്കുകയും മണ്ണ് ശേഖരിക്കുകയും ചെയ്തു.
ഇവ തിരുവനന്തപുരം ഫോറൻസിക് ലാബിലേക്കയച്ചു. പെൺകുട്ടിയുടെ കൂട്ടുകാരികളിൽനിന്നും അന്വേഷണ സംഘം മൊഴിയെടുത്തു.
Next Story

