പാലത്തായി പീഡനം: എസ്.പി ഓഫിസിനുമുന്നിൽ യൂത്ത് കോൺഗ്രസ് സമരം
text_fieldsകണ്ണൂർ: പാലത്തായി പീഡനക്കേസിൽ പ്രതിയായ ബി.ജെ.പി നേതാവിനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ് രസിെൻറ നേതൃത്വത്തിൽ കണ്ണൂർ എസ്.പി ഓഫിസിനുമുന്നിൽ സമരം. സമരക്കാരെ പൊലീസ് അറസ്റ്റ്ചെയ്തതോടെ ടൗൺ സ്റ ്റേഷനിലും സമരം തുടരുകയാണ്.
യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് റിജിൽ മാക്കുറ്റി, ജില്ല പ്രസിഡൻറ് സുധീപ് ജെയിംസ്, സംസ്ഥാന ഭാരവാഹികളായ വിനേഷ് ചുള്ളിയാൻ, കെ. കമൽജിത്ത്, സന്ദീപ് പാണപ്പുഴ എന്നിവരാണ് രാവിലെ 9.30 മുതൽ സമരം തുടങ്ങിയത്. എസ്.പി ഓഫിസിനുമുന്നിൽ കോവിഡ് പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിച്ചാണ് സമരക്കാർ കുത്തിയിരുന്നത്.
അൽപസമയത്തിനുശേഷം ടൗൺ പൊലീസെത്തി അഞ്ചുപേരെയും അറസ്റ്റ് ചെയ്തു. കണ്ണൂർ ടൗൺ സ്റ്റേഷനിലേക്ക് മാറ്റിയ ഇവർ അവിടെ നിരാഹാര സമരത്തിലാണ്. അറസ്റ്റിലായവരെ ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി സന്ദർശിച്ചു.
