Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പനമരം സി.ഐ എലിസബത്തിനെ കാണാനില്ലെന്ന് പരാതി

text_fields
bookmark_border
പനമരം സി.ഐ എലിസബത്തിനെ കാണാനില്ലെന്ന് പരാതി
cancel

പനമരം: പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയിലേക്ക് കോര്‍ട്ട് എവിഡന്‍സ് ഡ്യൂട്ടിക്കായി പോയ പനമരം പൊലീസ് സ്റ്റേഷന്‍ സി.ഐ കെ.എ. എലിസബത്ത് (54) നെ കാണാനില്ലെന്ന് പരാതി. തിങ്കളാഴ്ച വൈകീട്ട് 6.30 മുതലാണ് കാണാതായത്.

സി.ഐയുടെ സ്വകാര്യ ഫോണ്‍ നമ്പറും ഔദ്യോഗിക ഫോണ്‍ നമ്പറും സ്വിച്ച് ഓഫ് ആണ്. സംഭവുമായി ബന്ധപ്പെട്ട് മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അവസാനമായി ഫോണില്‍ സംസാരിച്ച വ്യക്തിയോട് താന്‍ കല്‍പറ്റയിലാണെന്നാണ് എലിസബത്ത് പറഞ്ഞതത്രെ. എന്നാല്‍, പനമരം പൊലീസ് ഉടന്‍ കല്‍പറ്റയിലെത്തി അന്വേഷിച്ചുവെങ്കിലും കണ്ടെത്തിയില്ല. ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പനമരം പൊലീസിലോ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലോ വിവരമറിയിക്കുക. പനമരം പൊലീസ്: 04935 222200.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Panamaram CI Elizabeth is missing
Next Story