Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പി.ടി 7ന് വേണ്ടി പ്രത്യേക ഡയറ്റ് ബുക്കും പാചകക്കാരനും പാപ്പാനും; പരിചരണത്തിന് വയനാട് സംഘത്തിന്‍റെ സഹായം തേടും

text_fields
bookmark_border
പി.ടി 7ന് വേണ്ടി പ്രത്യേക ഡയറ്റ് ബുക്കും പാചകക്കാരനും പാപ്പാനും; പരിചരണത്തിന് വയനാട് സംഘത്തിന്‍റെ സഹായം തേടും
cancel

ധോണി: പിടിയിലായ കാട്ടുകൊമ്പൻ പി.ടി 7ന്‍റെ (ധോണി) പരിചരണത്തിന് വയനാട് സംഘത്തിന്‍റെ സഹായം തേടുമെന്ന് പാലക്കാട് ഡി.എഫ്.ഒ കുറ ശ്രീനിവാസ്. ധോണിക്ക് വേണ്ടി മാത്രം രണ്ട് പ്രത്യേക പാപ്പാനെ കണ്ടെത്തുമെന്നും ഡി.എഫ്.ഒ പറഞ്ഞു.

ആനയുടെ വലിപ്പവും ഭാരവും അനുസരിച്ച് വെറ്റിനറി ഡോക്ടർ നിർദേശിക്കുന്ന ഭക്ഷണമാണ് നൽകുക. വയനാട് ദൗത്യസംഘത്തിലെ ഒരു ഡോക്ടർ ധോണിയിലുണ്ടാവും. ആനക്ക് വേണ്ടി പ്രത്യേക ഡയറ്റ് ബുക്ക് തയാറാക്കുമെന്ന് വ്യക്തമാക്കിയ ഡി.എഫ്.ഒ, പ്രത്യേക പാചകക്കാരനെ നിയമിക്കുമെന്നും കൂട്ടിച്ചേർത്തു.

പി.​ടി-7​ന് പ​രി​ശീ​ല​നം ന​ൽ​കി കു​ങ്കി​യാ​ക്കാ​നാ​ണ് പ​ദ്ധ​തി. കാ​ട്ടി​ൽ മ​ദി​ച്ച് ന​ട​ന്ന കാ​ട്ടാ​ന​ക്ക് ഇ​നി ചി​ട്ട​യു​ടെ കാ​ല​മാ​ണ്. ധോ​ണി, മാ​യാ​പു​രം, മു​ണ്ടൂ​ർ മേ​ഖ​ല​ക​ളി​ൽ നാ​ല് വ​ർ​ഷം നാ​ശ​മു​ണ്ടാ​ക്കി​യ കൊ​മ്പ​നെ 140 യൂ​ക്കാ​ലി​പ്സ് മ​രം കൊ​ണ്ട് നി​ർ​മി​ച്ച കൂ​ട്ടി​ലേക്കാണ് മാറ്റിയ​ത്.

പാ​ല​ക്കാ​ട് ധോ​ണി ജ​ന​വാ​സ മേ​ഖ​ല​ക​ളെ മാ​സ​ങ്ങ​ളാ​യി ആ​ശ​ങ്ക​യു​ടെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തി​യ കാ​ട്ടു​കൊ​മ്പ​ൻ പി.​ടി-7​നെ (പാ​ല​ക്കാ​ട് ട​സ്ക​ർ ഏ​ഴാ​മ​ൻ) ഇന്നലെയാണ് വ​ന​പാ​ല​ക​ർ മ​യ​ക്കു​വെ​ടി​വെ​ച്ച് പി​ടി​കൂ​ടിയത്. ചീ​ഫ് വെറ്ററിനറി സ​ർ​ജ​ൻ ഡോ. ​അ​രു​ണ്‍ സ​ക്ക​റി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ദൗ​ത്യ​സം​ഘ​മാ​ണ് ധോ​ണി​യി​ലെ കോ​ർ​മ എ​ന്ന സ്ഥ​ല​ത്ത് ആ​ന​യെ ക​ണ്ടെ​ത്തി മ​യ​ക്കു​വെ​ടി വെ​ച്ച​ത്.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Full Archives
News Summary - Pappan will be found for PT 7; There will be a special diet book and cook
Next Story