Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പി.സി. ജോര്‍ജിനെതിരെ സ്വമേധയ കേസെടുക്കാനാവില്ല -കോട്ടയം എസ്​.പി

text_fields
bookmark_border
pc-george
cancel

കോട്ടയം: ജലന്ധർ ബിഷപ്പിനെതിരെ പരാതി നൽകിയ കന്യാസ്ത്രീയെയും ഒപ്പമുള്ളവരെയും അധിക്ഷേപിച്ച പി.സി. ജോര്‍ജ്​ എം.എൽ.എക്കെതിരെ പൊലീസിന് സ്വമേധയ കേസെടുക്കാനാവില്ലെന്ന്​ കോട്ടയം എസ്​.പി ഹരിശങ്കർ. തനിക്കെതിരെ നടത്തിയത് മോശം പരാമര്‍ശമാണെന്ന് കന്യാസ്ത്രീ പറഞ്ഞെങ്കില്‍ മാത്രമേ കുറ്റകൃത്യമായി കാണാനാവൂ. പരാമര്‍ശത്തെ അവര്‍ ഏതുരീതിയില്‍ കാണുന്നു​െവന്നതാണ് പ്രധാനം.

ഇരയായ വ്യക്​തി പരാതി നല്‍കിയെങ്കില്‍ മാത്രമേ കേസുമായി മുന്നോട്ടുപോകാനാവൂ. മൊഴിയെടുക്കാന്‍ പൊലീസ് മഠത്തില്‍ പോയെങ്കിലും കന്യാസ്ത്രീ അസൗകര്യം അറിയിക്കുകയായിരുന്നു. പരാതിയായി എഴുതി നൽകാമെന്നാണ്​ പറഞ്ഞിരിക്കുന്നത്​. പരാതി കിട്ടിയാല​ുടൻ കേസെടുക്കും. മറ്റ്​ തടസ്സങ്ങളൊന്നുമില്ലെന്ന്​ എസ്​.പി. മാധ്യമങ്ങളോട്​ പറഞ്ഞു.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - PC George Hate Speech -Kottayam SP -Kerala News
Next Story