Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പെരിങ്ങൽക്കുത്ത് ഡാം ഉച്ചക്ക് രണ്ടു മണിക്ക് തുറക്കും; ജാഗ്രതാ നിർദേശം
text_fieldsbookmark_border
തൃശൂർ: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പെരിങ്ങൽക്കുത്ത് അണക്കെട്ടിന്റെ ഷട്ടർ തുറക്കാൻ തീരുമാനം. ഉച്ചക്ക് രണ്ടുമണിക്ക് അണക്കെട്ടിന്റെ ഒരു സ്ലൂയിസ് ഗേറ്റ് ആണ് തുറക്കുക. 202 ക്യുമെക്സ് ജലം ചാലക്കുടി പുഴയിലേക്ക് ഒഴുകുമെന്ന് അധികൃതർ അറിയിച്ചു.
ചാലക്കുടി പുഴയിൽ 0.50 മീറ്റർ ജലനിരപ്പ് ഉയരും. പുഴയോര വാസികൾ ജാഗ്രത പാലിക്കണം. തമിഴ്നാട് ഷോളയാറിൽ നിന്നും പറമ്പിക്കുളം ഡാമിൽ നിന്നും അധികജലം പുറത്തു വിടുന്നത് മൂലമാണിത്. ഈ അധിക ജലം സംഭരിക്കാൻ കേരള ഷോളയാർ ഡാം ഷട്ടറുകൾ നാലടി ഉയർത്തുമെന്നും അധികൃതർ അറിയിച്ചു.
Latest Video:
:Next Story

