Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പെരിയ ഇരട്ട കൊലപാതകം: ടി.പി വധത്തിന്​ തുല്യം -തിരുവഞ്ചൂർ

text_fields
bookmark_border
thiruvanchoor
cancel

കാസർകോട്​: കല്യോ​െട്ട യൂത്ത്​ കോൺഗ്രസ്​ പ്രവർത്തകരുടെ കൊലപാതകം ടി.പി. ചന്ദ്രശേഖര​​െൻറ കൊലപാതകത്തിന്​ സ മാനമാണെന്ന്​ കോൺ​ഗ്രസ്​ നേതാവ്​ തിരുവഞ്ചൂർ രാധാകൃഷ്​ണൻ. കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത്തരത്തിൽ കൊലപാതകം നടത്തണമെങ്കിൽ പ്രാദേശികതലത്തിൽ മാത്രം കഴിയുന്നതല്ല. പുറത്തുനിന്നുള്ള പ്രഫഷനൽ സംഘം ഇതിനുപിന്നിലുണ്ടാകും. ഇൗ സാഹചര്യത്തിൽ സി.ബി.​െഎ അന്വേഷണമാണ്​ ആവശ്യ​മെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് പ്രചാരണവിഭാഗം ചെയർമാൻ കെ. മുരളീധരനും ഇരുവരുടെയും വീടുകൾ സന്ദർശിച്ചു. ​രണ്ട്​ ചെറുപ്പക്കാരെ നഷ്​ടപ്പെട്ട കുടുംബത്തിന്​ നീതി കിട്ടാൻ ഏതറ്റംവരെയും പോകുമെന്ന്​ അദ്ദേഹം പ്രതികരിച്ചു.


Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Periya double murder case thiruvanchoor radhakrishnan -Kerala News
Next Story