പെരിയ ഇരട്ടക്കൊല: നാലുപേരും ഇന്ന് പുറത്തിറങ്ങും
text_fieldsകണ്ണൂർ: പെരിയ ഇരട്ടക്കൊല കേസിൽ സി.ബി.ഐ കോടതിയുടെ ശിക്ഷാവിധി സ്റ്റേ ചെയ്ത മുൻ എം.എൽ.എ കെ. കുഞ്ഞിരാമൻ ഉൾപ്പെടെയുള്ള നാലുപേരുടെ മോചനം ഇന്നുണ്ടാവും. ഹൈകോടതിയുടെ സ്റ്റേ ഉത്തരവ് കണ്ണൂർ സെൻട്രൽ ജയിലിൽ എത്താൻ വൈകിയതിനെ തുടർന്നാണ് മോചനം ഇന്നേക്ക് മാറ്റിയത്. രാവിലെ ഒമ്പതുമണിയോടെ പുറത്തിറങ്ങുന്ന നാലുപേർക്കും സി.പി.എം പ്രവർത്തകരുടെ നേതൃത്വത്തിൽ സ്വീകരണവുമുണ്ടാകുമെന്നാണ് സൂചന. വിയ്യൂർ ജയിലിൽ കഴിഞ്ഞിരുന്ന പ്രതികളെ കണ്ണൂരിലേക്ക് കൊണ്ടുവന്നപ്പോൾ പ്രവർത്തകർ വരവേൽപ് നൽകിയത് വിവാദമായിരുന്നു.
അതിനിടെ, ഇരട്ടക്കൊല കേസിൽ ജയിലിൽ കഴിയുന്ന പ്രതികളെ കാണാൻ സി.പി.എം നേതാക്കളായ പി.കെ. ശ്രീമതി, പി.പി. ദിവ്യ, എം. രാജഗോപാൽ എം.എൽ.എ എന്നിവർ സെൻട്രൽ ജയിലിലെത്തി. മാനുഷിക പരിഗണന മുൻനിർത്തിയാണ് സന്ദർശനമെന്ന് ഇവർ പറഞ്ഞു.

