
മൂന്ന് സ്പെഷൽ ട്രെയിനുകൾക്കുകൂടി അനുമതി; ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടിവ് 10 മുതൽ ഒാടിത്തുടങ്ങും
text_fieldsതിരുവനന്തപുരം: എറണാകുളം-ബംഗളൂരു സൂപ്പർ ഫാസ്റ്റ് സ്പെഷൽ ഉൾപ്പെടെ മൂന്ന് സ്പെഷൽ ട്രെയിനുകൾക്ക് കൂടി റെയിൽവേ ബോർഡിെൻറ അനുമതി. എറണാകുളം-ബംഗളൂരു സൂപ്പർ ഫാസ്റ്റ് സ്പെഷൽ (02678) ജനുവരി എട്ടു മുതൽ ഒാടിത്തുടങ്ങും. രാവിലെ 9.10 നാണ് എറണാകുളത്തുനിന്ന് പുറപ്പെടുക. ബംഗളൂരു-എറണാകുളം സൂപ്പർ ഫാസ്റ്റ് സ്പെഷൽ (02677) ജനുവരി ഒമ്പത് മുതൽ ഒാടിത്തുടങ്ങും. രാവിലെ 6.10 നാണ് എറണാകുളത്തുനിന്ന് പുറപ്പെടുക.
തിരുവനന്തപുരം സെൻട്രൽ-ഹസ്രത്ത് നിസാമുദ്ദീൻ പ്രതിവാര സൂപ്പർഫാസ്റ്റ് സ്പെഷൽ (06083) ജനുവരി ഒമ്പത് മുതൽ ശനിയാഴ്ചകളിൽ സർവിസ് നടത്തും. രാത്രി 12.30 നാണ് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുക. ഹസ്രത്ത് നിസാമുദ്ദീൻ-തിരുവനന്തപുരം സെൻട്രൽ വീക്ക്ലി സ്പെഷൽ (06084 )ജനുവരി 11 മുതൽ തിങ്കളാഴ്ചകളിൽ യാത്ര ആരംഭിക്കും.
പുലർച്ച അഞ്ചിനാണ് യാത്ര പുറപ്പെടുക. ആലപ്പുഴ-കണ്ണൂർ (06307) എക്സിക്യൂട്ടിവ് സ്പെഷൽ ജനുവരി 10 മുതൽ ഒാടിത്തുടങ്ങും. ഉച്ചക്ക് 2.45 നാണ് ആലപ്പുഴയിൽനിന്ന് യാത്ര തുടങ്ങുക. കണ്ണൂർ-ആലപ്പുഴ എക്സിക്യൂട്ടിവ് സ്പെഷൽ (06308) ജനുവരി 11 മുതൽ സർവിസ് തുടങ്ങും. പുലർച്ച 05.10 നാണ് യാത്രയാരംഭിക്കുക.
