Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോഴിക്കോട് തോണി മറിഞ്ഞ് ഒരാൾ മരിച്ചു; കൊല്ലത്ത് വള്ളം മറിഞ്ഞ് രണ്ടുപേരെ കാണാതായി

text_fields
bookmark_border
heavy rain 8779
cancel
camera_alt

File Photo

Listen to this Article

കോഴിക്കോട്: മാവൂർ ചാലിപ്പാടത്ത് തോണി മറിഞ്ഞ് ഒരാൾ മരിച്ചു. മലപ്രം സ്വദേശി ഷാജു ആണ് മരിച്ചത്. ഇന്നലെ രാത്രി 11നായിരുന്നു അപകടം.

കൊല്ലം ശക്തികുളങ്ങരയില്‍ ഫൈബര്‍ വള്ളം മറിഞ്ഞ് രണ്ട് മത്സ്യ തൊഴിലാളികളെ കാണാതായി. ശക്തിക്കുളങ്ങര സ്വദേശികളായ ഇസ്‌തേവ്, ആന്റോ എന്നിവരെയാണ് കാണാതായത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് മത്സ്യ തൊഴിലാളികള്‍ നീന്തി രക്ഷപ്പെട്ടു. ശക്തമായ കാറ്റിലും തിരിയിലുംപ്പെട്ടാണ് വള്ളം മറിഞ്ഞതെന്ന് രക്ഷപ്പെട്ടവര്‍ പ്രതികരിച്ചു.

സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വടക്കൻ കേരളത്തിൽ അതിശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. കാസർകോട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. വയനാട്, കാസർകോട് ജില്ലകളിൽ തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട് കോളജുകൾക്ക് അവധിയില്ല.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - person died after boat overturned in Mavoor
Next Story